തെന്നിന്ത്യയിലെ പ്രിയ താരമാണ് തമിഴ് നടൻ നകുൽ. അടുത്തിടെയാണ് നകുൽ അച്ഛനായത്. ശ്രുതിയാണ് നകുലിന്റെ ഭാര്യ. സ്ത്രീകൾ പ്രസവശേഷം നേരിടുന്ന ബോഡി ഷെയ്മിംഗിനെതിരെ തുറന്ന് എഴുതിയിരിക്കുകയാണ് നകുലിന്റെ ഭാര്യ ശ്രുതി.
ആഗസ്റ്റിലായിരുന്നു ശ്രുതി പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്തിനാണ് നിങ്ങൾ ആ മാർക്കുകൾ ഇല്ലാതാക്കാൻ നോക്കുന്നത്. യുദ്ധങ്ങളിൽ നിന്നുണ്ടായ മുറിവുകൾ ആളുകൾ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ.
നിങ്ങൾ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകൾ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭർത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാൻ അനുവദിക്കരുതെന്നും ശ്രുതി പറയുന്നു
ശ്രുതിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
നിങ്ങൾ നിങ്ങളെ തന്നെ ഇങ്ങനെ സമ്മർദ്ദത്തിലാക്കരുത് സ്ത്രീകളെ. ഗർഭകാലത്തും അതിനു ശേഷവും മാനസികവും ശാരീരികവുമായ ഒരുപാട് സമ്മർദ്ദങ്ങളിലൂടെ നിങ്ങൾ കടന്നു പോയതാണ്. ഭാരം കുറക്കുന്നതും സ്ട്രെച്ച് മാർക്കുകൾ കളയുന്നതും നിങ്ങളുടെ അവസാനത്തെ പരിഗണന ആകണം.
അമ്മയാകുന്നത് എളുപ്പമല്ല. എന്തിനാണ് നിങ്ങൾ ആ മാർക്കുകൾ ഇല്ലാതാക്കാൻ നോക്കുന്നത്. യുദ്ധങ്ങളിൽ നിന്നുണ്ടായ മുറിവുകൾ ആളുകൾ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ.
നിങ്ങൾ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകൾ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭർത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാൻ അനുവദിക്കരുത് എന്നായിരുന്നു ശ്രുതിയുടെ കുറിപ്പ്. നിരവധി പേരാണ് ശ്രുതിയെ അഭിനന്ദിച്ച് ഇതിനോടകം എത്തിയിരിക്കുന്നത്.