മലയാളത്തിലെ മുൻനിര നാർമ്മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പ്രേക്ഷകർക്ക് എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. മുൻനിര സംവിധായകർക്കും താരങ്ങൾക്കുമെല്ലാം കരിയർ ബ്രേക്ക് ചിത്രങ്ങളായിരുന്നു ഈ ബാനർ സമ്മാനിച്ചത്.
സൂപ്പർ സംവിധായകരായ സത്യൻ അന്തിക്കാട്, ഭരതൻ, സിബി മലയിൽ, തുടങ്ങി പ്രമുഖ സംവിധായകർക്ക് എല്ലാം പ്രവർത്തിച്ചിട്ടുള്ളവരാണ് ഞങ്ങളെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായ പിവി ഗംഗാധരൻ പറയുന്നു. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ
അദ്വൈതമെന്ന സിനിമ ചെയ്യുമ്പോൾ അങ്ങനെ ഭീഷണികളൊന്നും വന്നിരുന്നില്ല. എന്നാൽ ഏകലവ്യൻ ചെയ്യുമ്‌ബോൾ ചില ഭീഷണികളൊക്കെ വന്നിരുന്നു. യാഥാർത്ഥ്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെട്ടതിനാൽ ആ സിനിമ വൻവിജയമായി മാറുകയായിരുന്നു. അദ്വൈതവും ഹിറ്റായിരുന്നു.
സിനിമ ചെയ്യുമ്പോൾ വിവാദങ്ങൾക്കിടയിലൂടെ കടന്നുപോവണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് പിവി ഗംഗാധരൻ പറയുന്നു. ജനങ്ങൾക്ക് യാഥാർത്ഥ്യം കാണിച്ചുകൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സെൻസർ ബോർഡ് കട്ടിങ്ങ് വേണ്ടിവന്ന സിനിമകളൊന്നും അങ്ങനെ ചെയ്തിട്ടില്ല.
അങ്ങനെയുള്ള സംവിധായകൻമാരെയാണ് ഞങ്ങൾക്ക് കിട്ടിയത്. എല്ലാവരും നെഗറ്റീവ് പറഞ്ഞ സിനിമകളിലൊന്നായിരുന്നു വടക്കൻ വീരഗാഥ. ചതിയൻ ചന്തുവിനെ നല്ലതാക്കിയതും മാധവിയെ മോശപ്പെട്ട സ്ത്രീയാക്കിയപ്പോഴും ആളുകൾ വിമർശിച്ചിരുന്നു. ഹരിഹരനും എംടി വാസുദേവൻ നായരും ഉറച്ചു നിൽക്കുകയായിരുന്നു.
125 ദിവസത്തിലധികം ഓടിയിട്ടുണ്ട് ഈ ചിത്രം. കാലങ്ങളായി പഠിച്ച് മനസ്സിലാക്കിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു എംടി വാസുദേവൻ നായർ അന്ന് മറുപടി നൽകിയത്. ഇത്തരത്തിലുള്ള സിനിമകളെടുക്കുമ്പോൾ തെറ്റാതെയും യാഥാർത്ഥ്യമായതും ആണെടുത്തത്. അതിനാൽ തന്നെയാണ് സിനിമ വിജയമായി മാറിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാട്ടിന്റെ കാര്യത്തിലോ തിരക്കഥയുടെ കാര്യത്തിലോ, സാങ്കേതിക വിദ്യയുടെ കാര്യത്തിലോ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. 22 സിനിമകൾ ചെയ്തിട്ടുണ്ട് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്. അതിലൊക്കെ ഞങ്ങൾക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും പിവി ഗംഗാധരൻ പറയുന്നു. വാർത്തയെന്ന സിനിമ പത്രക്കാരുടെ സിനിമയായിരുന്നു.
മമ്മൂട്ടിയും മോഹൻലാലും ഒക്കെയായി ആ സിനിമ ചെയ്യുമ്പോൾ ഞങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തീരുമാനിച്ചാണ് ഞങ്ങൾ സംവിധായകനിലേക്ക് എത്തുന്നത്.
താരനിർണ്ണയമെല്ലാം നടത്തുന്നത് അവരാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അദ്വൈതം, വാർത്ത, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളുടെ ചിത്രീകരണ സമയത്തെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചിരുന്നു.