അനിൽ നെടുമങ്ങാടിന് ഒപ്പമുള്ള അവസാന ചിത്രവുമായി ഹൃദയം തകർന്ന് ജോജു ജോർജ്

160

നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗംമലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയായിരുന്നു കയത്തിൽ മുങ്ങിയത്.

നടൻ ജോജു ജോർജ് നായകനായി എത്തിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ സംഭവം. അതിനാൽ ജോജു ഉൾപ്പടെയുള്ള ചിത്രത്തിലെ പ്രവർത്തകർ അപ്രതീക്ഷിത വിയോ?ഗം ഏൽപ്പിച്ച നടുക്കത്തിലായിരുന്നു.

Advertisements

ഇപ്പോൾ ആദ്യമായി അനിലിന്റെ വിയോഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. പീസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അനിലിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഒരു വാക്കും കുറിയ്ക്കാതെയാണ് ജോജുവിന്റെ പോസ്റ്റ്.

തകർന്ന ഹൃദയത്തിന്റെ ഇമോജിയോടൊപ്പമാണ് ചിത്രങ്ങൾ. ഒരു റബ്ബർ തോട്ടത്തിനു നടുവിലെ ലൊക്കേഷൻ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ചേർന്നു നിൽക്കുകയാണ് ഇരുവരും.

മൂന്നിലും ഇരുവരും തോളോട് തോൾ ചേർന്നു നിൽക്കുന്നു. നാലാമത് മറ്റൊരു ചിത്രം കൂടി ജോജു പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ അനിലിൻറെ സംസ്‌ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയുള്ള ചിത്രമാണ് അത്.

Advertisement