മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾക്ക് മുമ്പ് നടന വിസ്മയത്തിന്റെ ഡ്രൈവറായി കൂടെ കൂടിയ ആന്റണി പെരുമ്പാവൂർ പീന്നീട് അദ്ദേഹത്തിന്റെ വലംകൈ ആവുകയായിരുന്നു.
ലാലേട്ടന് ഒപ്പം അഭിനയിക്കാനും നിർമ്മാണക്കമ്പനിയുടെ ചുമതലകൾ ഏറ്റെടുക്കാനുമെല്ലാം മുന്നിലുണ്ട് അദ്ദേഹം. മോഹൻലാലിലേക്ക് എത്താനുള്ള എളുപ്പവഴിയായും പലരും ആന്റണിയെ വിശേഷിപ്പിക്കാറുണ്ട്. മോഹൻലാലിന് മുൻപ് കഥ കേൾക്കാനുള്ള അവസരവും ആന്റണിക്ക് ലഭിക്കാറുണ്ട്. മോഹൻലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചും താൽപര്യത്തെക്കുറിച്ചുമെല്ലാം കൃത്യമായി അറിയാവുന്നയാൾ കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹമായിരുന്നു . ഡോക്ടർ എമിൽ വിൻസെന്റാണ് അനീഷയെ വിവാഹം ചെയ്തത്. കുടുംബസുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹനിശ്ചയത്തിൽ മാത്രമല്ല വിവാഹ ചടങ്ങിലും മോഹൻലാൽ കുടുംബസമേതമായി എത്തിയിരുന്നു. ലാലേട്ടൺ മക്കളായ യുവന്ടൻ പ്രണവവും വിസ്മയയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇ്പപോഴിതാ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നാളുകൾക്ക് ശേഷമാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്. പ്രണവിന്റെ കൈ പിടിച്ചാണ് വിസ്മയ ചടങ്ങിനെത്തിയത്.
ഇവരുടെ പിന്നാലെയാണ് മോഹൻലാലും സുചിത്രയും എത്തിയത്. സ്റ്റൈലിഷ് വസ്ത്രങ്ങൾ അണിഞ്ഞാണ് താരകുടുംബം എത്തിയത്. അപൂർവ്വമായി മാത്രമാണ് പ്രണവും വിസ്മയയും പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. നേരത്തെ ശരീരഭാരം കുറച്ചതിനെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.
പ്രണവിന് പിന്നാലെയായി വിസ്മയയും അഭിനയ രംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചർച്ചകൾ ഇടക്കാലത്ത് സജീവമായിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ സംവിധാന സഹായിയായി വിസ്മയയും പ്രവർത്തിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഇടയ്ക്ക് പ്രചരിച്ചിരുന്നു.
ചേട്ടന്റെ കൈപിടിച്ചുള്ള അനിയത്തിയുടെ വരവിനെക്കുറിച്ചും ആരാധകർ പറഞ്ഞിരുന്നു. പ്രണവിനേയും വിസ്മയയേയും ഒരുമിച്ച് കാണാനായപ്പോഴുള്ള സന്തോഷമായിരുന്നു എല്ലാവരും പങ്കുവെച്ചത്. ഇവരുടെ പിന്നിലായാണ് മോഹൻലാലും സുചിത്രയും നടന്നതെന്നുള്ളതാണ് മറ്റൊരു വിശേഷം.
മുടിനീട്ടി വളർത്തിയുള്ള പ്രണവിന്റെ ലുക്ക് നേരത്തെയും വൈറലായി മാരിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലേക്ക് ജോയിൻ ചെയ്യാനൊരുങ്ങുകയാണ് താരപുത്രൻ. ജനുവരി 5നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നത് എന്നാണ് അറിയുന്നത്.