സിനിമകളിൽ കൂടിയും സീരിയലുകളിൽ കൂടിയും മലയാളി ബിഗ് സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിങ്കരിയായി മാറിയ നടിയാ പ്രിയ നടിയാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് മലയാളത്തിലേക്ക് എത്തുക ആയിരുന്നു.
മലയാളത്തിൽ മിനി സ്‌ക്രീനിലൂടെയാണ് സ്വാസിക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. സീത എന്ന പരമ്പരയിലെ സീതയായി എത്തി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച സ്വാസികയെ മലയാളികൾ നെഞ്ചിലേറ്റുക ആയിരുന്നു.
ഒരേ സമയം സീരിയലുകളിലും സിനിമകളിലും തുല്യപ്രാധാന്യത്തോടെ എത്തുന്നു എന്ന പ്രത്യേകത കൂടി ഉള്ള താരമാണ് സ്വാസിക. മികച്ച ഒരു നർത്തകിയും മോഡലും കൂടി ആയ സ്വാസിക സ്‌കൂൾ യുവ ജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാല് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു സ്വാസിക ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെ ആണ് മലയാള സിനിമയിൽ എത്തിയത്.
അങ്ങനെ ലാൽ ജോസ് പൃഥ്വിരാജ്, പ്രതാപ് പോത്തൻ, സംവൃതാ സുനിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി സംവിധാനം അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ഒരു വേഷം ചെയ്ത് കൊണ്ട് മലയാളത്തിലേക്ക് എത്തിയത്. ഇപ്പോൾ മലയാള സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് സ്വാസിക.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരം, നിർമൽ സഹദേവ് സംവിധാനം ചെയ്ത കുമാരി എന്നിവയാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ അതീവ ഗ്ലാമറസ് വേഷത്തിൽ ആണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. അതേ സമയം തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് നടി.
ഗോസിപ്പുകൾ എല്ലാം താൻ ആസ്വദിക്കാറുണ്ടെന്നാണ് സ്വാസിക പറയുന്നത്. ഗോസിപ്പ് ഉണ്ടാവുന്നത് നല്ലത് ആണെന്നും നടി ആകുമ്പോൾ ഗോസിപ്പുകൾ ഉണ്ടാവണം എന്നുമാണ് സ്വാസിക പറഞ്ഞത്. വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമാണെന്ന് നടി പറയുന്നു.
ബോളിവുഡ് സിനിമകളിൽ റിപ്പോർട്ടറെ വിളിച്ച് ഗോസിപ്പ് എഴുതിക്കുന്ന ചില രംഗങ്ങൾ താൻ കണ്ടിട്ടുണ്ട് എന്നും അതിനെ മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കുന്നത് നല്ലതാണെന്നും നടി പറയുന്നു.ഗോസിപ്പുകൾ മാറി മാറി വരും. എല്ലാ ഗോസിപ്പുകളും ഞാൻ ആസ്വദിക്കാറുണ്ട്.
ആർട്ടിസ്റ്റായാൽ കുറച്ച് ഗോസിപ്പുകൾ ഒക്കെ വേണ്ടെ. റിപ്പോർട്ടറെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പു കൾ ഒക്കെ എഴുതൂവെന്ന് പറയുന്നത് ഞാൻ ചില ബോളിവുഡ് മൂവിസിൽ കണ്ടിട്ടുണ്ട്. ഗോസിപ്പിനെ ഒരു മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കാം.
വാർത്തകളിൽ നമ്മൾ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമല്ലെ. അങ്ങനെ ഒരാൾ ഉണ്ട് എന്ന് എപ്പോഴും തോന്നും. അതുകൊണ്ട് ഗോസിപ്പുകൾ ഉണ്ടാവുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഏത് കാര്യത്തിലായാലും നമ്മളെക്കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി വരുന്നതും എന്റെ സിനിമയെക്കുറിച്ച് വരുന്ന നെഗറ്റീവ് സാധനമായാലും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.
ഒരു ആർട്ടിസ്റ്റ് ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് വ്യക്തിപരമായി നമുക്ക് നല്ലത് ആണെന്നും സ്വാസിക പറയുന്നു. അതേ സമയം ചതുരത്തിലെ നടിയുടെ മികച്ച പ്രകടനത്തിന് ഏറെ പ്രശംസയാണ് നടക്കുന്നത്.