എന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചത് രമ്യ, തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ കഴിവുള്ള വ്യക്തി: ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിഖിലും രമ്യയും

763

മലയാളം മിനി സ്‌ക്രീനീലൂടെ അവതാരകരായി എത്തി ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നിഖിൽ മേനോനും രമ്യയും. അവതരണം മാത്രമല്ല അഭിനയ രംഗത്തും ഒരു കൈ നോക്കിയ നിഖിൽ താൻ മികച്ചൊരു ഗായകൻ കൂടിയാണെന്നും തെളിയിച്ചിരുന്നു.

നിഖിലും നിമ്മിയും സിംഗ് ആൻഡ് വിൻ എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട പാട്ടുകാരായി മാറിയത്. അതേ സമയം നിമ്മിയാണ് തന്റെ ഭാര്യയെന്നാണ് പലരും കരുതുന്നതെന്നും മുൻപ് നിഖിൽ പറഞ്ഞിരുന്നു. പാട്ടുകാരൻ ആണെങ്കിലും, അവതാരകൻ ആയിട്ടാണ് നിഖിലിനെ മലയാളികൾ സ്വീകരിച്ചത്.

Advertisements

രമ്യയുമായുള്ള പ്രണയ വിവാഹത്തിന് ശേഷം താരങ്ങൾ ദുബായിൽ എത്തുകയും അവിടെ ബിസിനസ് തുടങ്ങുകയും ആയിരുന്നു. അതേ സമയം കുറച്ചു കാലം മുൻപ് തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കറിച്ചും എല്ലാം താരങ്ങൾ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Also Read
വിവാഹ മോചനത്തിന്റെ തലേ രാത്രിയിൽ പോലും എന്നോട് ചോദിച്ചത് ഇങ്ങനെ: അർബ്ബാസ് ഖാനുമായി പിരിഞ്ഞതിനെ പറ്റി മലൈക അറോറ

പ്രശസ്ത നടി സ്വാസിക അവതാരകയായി എത്തുന്ന അമൃത ചാനലിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്താണ് താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചത്. ഇവരുടെ ജീവിതത്തിൽ ഉണ്ടായ പല വിശേഷങ്ങളും താരങ്ങൾ പറഞ്ഞു. അതോടൊപ്പം ജീവിതത്തിൽ ചലഞ്ചിങ്ങായ നിമിഷം ഒറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തിന് രമ്യ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

നിഖിലിന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചതിനെ കുറിച്ചാണ് രമ്യ പറഞ്ഞത്. കിഡ്‌നിക്ക് പ്രശ്‌നമുള്ള അച്ഛൻ ഡയാലിസിസ് സ്ഥിരമായി ചെയ്യുന്ന വ്യക്തിയായിരുന്നു, ആ സമയത്ത് നിഖിൽ ആകട്ടെ ദുബായിലും.
അങ്ങനെ ഇരിക്കെ ഒരു ദിവസം നിഖിലിന്റെ സഹോദരിയെ യാത്രയയക്കാൻ എയർപോർട്ടിലേക്ക് അച്ഛനെയും അമ്മയെയും കൂട്ടി രമ്യ പോയി.

ആ സമയത്ത് മക്കളും കൊച്ചുമകളും വിദേശത്ത് പോകുന്നതോർത്ത് അച്ഛന് ദുഃഖമായി. എയർപോർട്ടിലേക്ക് എത്താറായപ്പോഴേക്കും അച്ഛന്റെ സ്ഥിതി വളരെ മോശമാണെന്നും രമ്യ പറഞ്ഞു. പെട്ടെന്ന് ശ്വാസം കിട്ടാതെ, കണ്ണൊക്കെ മുകളിലേക്ക് പോയി.

മാത്രമല്ല ശ്വാസമെടുക്കാൻ അച്ഛൻ വളരെയധികം ബുദ്ധിമുട്ടി, തുടർന്ന് വിയർക്കാനും നാക്ക് കുഴയാനും ഒക്കെ തുടങ്ങി. ആ സമയത്ത് എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. എന്നിട്ട് പെട്ടെന്ന് തന്നെ നിഖിലിന്റെ സഹോദരിയെ എയർപോർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങി.

സ്ഥിരമായി അച്ഛനെ കാണിച്ചു കൊണ്ടിരുന്നത് അമൃത ഹോസ്പിറ്റൽ ആയതു കൊണ്ട് തന്നെ അമ്മയും അച്ഛനുമൊക്കെ വേഗം അങ്ങോട്ട് പോകാനാണ് രമ്യയോട് പറഞ്ഞത്. അതേസമയം അമൃതയിലേക്ക് പോകണമോ, അതോ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകണമോ എന്നായിരുന്നു രമ്യയുടെ ചിന്ത.

അപ്പോഴത്തെ പ്രസൻസ് ഓഫ് മൈന്റിൽ പോയത് ഏറ്റവും അടുത്തുള്ള അങ്കമാലി ആശുപത്രിയിലേക്ക് ആയിരുന്നെന്ന് താരം പറഞ്ഞു. തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അച്ഛന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നാണ് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞത്. അന്ന് അമൃത ഹോസ്പിറ്റൽ വരെ പോകാൻ തയ്യാറായിരുന്നെങ്കിൽ ഒരു പക്ഷേ പോകുന്ന വഴിയിൽ വെച്ച് തന്നെ അച്ഛൻ ജീവൻ നഷ്ടമായേനെ എന്ന് നിഖിലും കൂട്ടിച്ചേർത്തു.

Also Read
ആദ്യമായി മുഖം കാണിച്ചത് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ, 400 രൂപ ശമ്പളമായി കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷവും: ലക്ഷ്മി നക്ഷത്ര പറയുന്നു

അന്നത്തെ ട്രാഫിക്കിന് ഇടയിൽ പെട്ടെന്ന് അമൃതയിൽ എത്താൻ പറ്റില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും രമ്യയും പറയുന്നു. അതേ സമയം തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ കഴിവുള്ള വ്യക്തിയാണ് രമ്യയെന്നും, അവളുടെ വീട്ടിൽ അങ്ങനെയാണ് വളർത്തിയതെന്നും നിഖിൽ പറഞ്ഞു.

Advertisement