അങ്ങനെ ഒക്കെ ആവണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, അങ്ങ് സംഭവിച്ച് പോയതാണ്, വെളിപ്പെടുത്തലുമായി മറീന മൈക്കിൾ

210

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനി ആയ മെറീന മൈക്കിൾ ന്യൂ ജെനറേഷൻ സിനിമകളിലെല്ലാം സ്ഥിര സാന്നിദ്ധ്യമായ നടി കൂടിയാണ്.

മോഡലിങ് രംഗത്ത് സജീവമായിരുന്ന മറീന സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തേക്ക് എത്തിയത്. കഴിഞ്ഞ ആറ് വര്ഷങ്ങളായി താരം സിനിമ രംഗത്ത് സജീവമാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ തമിഴ് സിനിമ രംഗത്തും മെറീന അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisements

വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന ചിത്രത്തിലൂടെയാണ് മെറീന നായികയായി എത്തിയത്. അതേ സമയം താൻ ഒരിക്കലും കടന്ന് വരുമെന്ന് വിചാരിക്കാത്ത ഒരു മേഖലയായിരുന്നു സിനിമയും മോഡലിങും എന്ന് തുറന്നു പറയുകയാണ് മറീന ഇപ്പോള്ഡ. താൻ ഒരു അധ്യാപിക ആവുക എന്നതോ അല്ലെങ്കിൽ വീട്ടുക്കാർ പറയുന്നത് അനുസരിച്ച് ഒരു സർക്കാർ ജോലിയോയായിരുന്നു മനസിൽ ഉണ്ടായിരുന്നതെന്നും മറീന പറയുന്നു.

Also Read
മൂന്നു വർഷത്തെ പ്രണയം പൂത്തുലഞ്ഞു, മഞ്ജിമ ഇനി ഗൗതമിന് സ്വന്തം, താര വിവാഹം കഴിഞ്ഞു

സ്ഥിര വരുമാനം ഉള്ള ഒരു ജോലി നേടിയെടുക്കാനാണ് താൻ ശ്രമിച്ചിരുന്നതെന്നും എന്നാൽ താൻ പോലും വിചാരിക്കാതെയാണ് സിനിമയിലേക്കും മോഡലിങ്ങിലേക്കും എത്തിച്ചേർന്നതെന്നും മറീന വ്യക്തമാക്കി. സീ മലയാളം ന്യൂസിനോട് ആയിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ശുഭദിനം ആണ് മെറീനയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ്‌ചെയ്തു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. കോമഡി ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമാണ് ശുഭദിനം.

അതേ സമയം വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെൺകുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യൽക്കാരിയുടെ മകളാണെന്ന് മുമ്പ് ഒരിക്കൽ മറീന തുറന്നു പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെ ആയിരുന്നു മറീനയുടെ തുറന്നു പറച്ചിൽ.

അമ്മയുടെ പുതിയ തയ്യൽക്കട തുടങ്ങുകയാണ് എന്നറിയിച്ചു കൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം എന്നും മറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

രാത്രി ഉറക്കമിളച്ചിരുന്നു തയ്യൽജോലികൾ ചെയ്താണ് അമ്മ തന്നെ വളർത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ മറീനയുടെ പോസ്റ്റ്.

Also Read
ആ സൂപ്പർ താരത്തോട് എനിക്ക് ഭയങ്കര ക്രഷ് ഉണ്ട്, അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കണം എന്നതാണ് വലിയ ആഗ്രഹം; തുറന്നു പറഞ്ഞ് സ്വാസിക

Advertisement