ഇതിലും വലിയൊരു ഭാഗ്യം എനിക്ക് ലഭിക്കാനില്ല, ലാലേട്ടൻ ഒരു രത്‌നമാണ്: നടി നേഹ സക്‌സേന

146

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യൻ താര സുന്ദരി നടി നേഹ സക്‌സേനയെ മലയാളികൾക്ക് പരിചയം. പിന്നീട് താരരാജാവ് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

പലപ്പോഴും താരനിശകളിൽ നേഹ ഡാൻസുമായും എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നേഹ ഇപ്പോൾ. ബിഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയിലാണ് നേഹ വേഷമിടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

Advertisements

അതേ സമയം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ മലയാളത്തിൽ ഒരു വാക്ക് പോലും തനിക്കറിയില്ലായിരുന്നു. അന്ന് മോഹൻലാൽ തന്നെ സഹായിച്ചു. ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനിൽ മോഹൻലാലിനെ വീണ്ടും കണ്ടപ്പോഴും താൻ പരിഭ്രമിച്ചിരുന്നു, എന്നാൽ അദ്ദേഹം തനിക്ക് ആശ്വാസവും കരുത്തുമേകി എന്നാണ് നേഹ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസറ്റിലൂടെയാണ് നേഹ ലാലേട്ടനെ കുറിച്ച് മനസ്സുതുറന്നത്.

നേഹ സക്‌സേനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇതിലും വലിയൊരു ഭാഗ്യം എനിക്ക് ലഭിക്കാനില്ല. ജീവിക്കുന്ന ഇതിഹാസമായ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുവാൻ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം ഇഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയക്കുകയും പൊസിറ്റീവായി ഇടപെടുകയും ചെയ്യുന്നു.

തെറ്റായ മനോഭാവമോ നെഗറ്റീവ് വൈബുകളോ അദ്ദേഹത്തിനില്ല. എന്റെ ആദ്യ മലയാള ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോളിൽ അഭിനയിക്കുവാൻ എത്തുമ്പോൾ ഞാൻ പരിഭ്രാന്തിയിലായിരുന്നു, കാരണം എനിക്ക് മലയാളത്തിൽ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. ഡയലോഗുകൾ പഠിക്കുന്നതിൽ ലാലേട്ടൻ എന്നെ ഏറെ സഹായിച്ചു (ആ ഒരു ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കിയത്).

ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനിൽ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ ഞാൻ പരിഭ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം എനിക്ക് ഊഷ്മളമായ സ്വാഗതവും ആശ്വാസവും കരുത്തുമേകി. പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടൻ തീർച്ചയായും ഒരു രത്‌നമാണ്. അദ്ദേഹത്തിനൊപ്പം ആറാട്ടിലൂടെ വീണ്ടും അഭിനയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

Advertisement