സീരിയിൽ പ്രേമികളായ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് മെർഷീന നീനു. സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര സത്യ എന്ന പെൺകുട്ടി എന്ന സീരിയിലൂടെയയാണ് നടി ആരാധകരുടെ ഉള്ളിൽ കടന്നുകൂടിയത്. യഥാർത്ഥ പേരിനേക്കാൾ പരമ്പരയിലെ സത്യ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.
അതേ സമയം മിന്സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന രസ്നയുടെ അനുജത്തിയാണ് മെർഷീന. സോഷ്യൽ മീഡിയകളിൽ സജീവമായ നടി പങ്കുവെക്കുന്ന വിശേഷങ്ങളും ആരാധകർ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പൊൾ ഇതാ ഇൻസ്റ്റാഗ്രാം ചോദ്യോത്തരത്തിൽ ആരാധകരുമായി സംവദിക്കുകയാണ് താരം.
വിവാഹം കഴിഞ്ഞോയെന്നും, കമ്മിറ്റഡാണോയെന്നും നിരവധി ആളുകളാണ് താരത്തോട് ചോദിച്ചു. എന്നാൽ ഇപ്പോൾ സിംഗിളാണെന്നാണ് മറുപടിയായി നൽകിയത്. കഥാപാത്രത്തെപ്പോലെ ബോൾഡാണോ എന്ന ചോദ്യത്തിന്, കഥാപാത്രത്തെക്കാൾ അലമ്പാണ് താനെന്നാണ് മെർഷീന പറയുന്നത്.
പിന്നെ ആരാധകരുടെ സംശയം മെർഷി നീനു മുടി വെട്ടിയാണോ സത്യ ആയെതെന്നായിരുന്നു. എന്നാൽ മുടി വെട്ടിയിട്ടില്ലെന്നും, വിഗ്ഗുകാരണം മുടികൊഴിച്ചിലും താരന്റെ പ്രശ്നങ്ങളുമെല്ലാം ഉണ്ടെന്നും നടി പറയുന്നുണ്ട്.പരമ്പരയിലെ വസ്ത്രധാരണത്തെപ്പറ്റിയും, സാരിയോടാണോ ജീൻസിനോടാണോ കൂടുതൽ ഇഷ്ടമെന്നാണ് വലിയൊരു ആരാധകർക്ക് അറിയേണ്ടത്.
പരമ്പരയിൽ സത്യ സാരിയുടുത്തുവന്ന എപ്പിസോഡുകളെല്ലാം മനോഹരമായിരുന്നെന്നും ആരാധകർ പറയുന്നുണ്ട്. തനിക്ക് സാരി കംഫർട്ടാണെന്നും, എന്നാൽ ജീൻസും ഷർട്ടും വേറെ ഫീലാലാണെന്നാണ് നീനു പറയുന്നത്. ഏതായാലും സത്യ എന്ന പെൺകുട്ടി സൂപ്പർഹിറ്റായതോടെ ആരാധകരുടെ പ്രീയങ്കരിയായി മാറിയിരിക്കുകയാണ് മെർഷീന.