അത്തരം ഒരു വേഷം എന്തിനാണ് മാഡം ചെയ്തതെന്ന് പലരും ചോദിച്ചു: ലക്ഷ്മി ഗോപാല സ്വാമി വെളിപ്പെടുത്തുന്നു

549

ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയും കൂടിയാണ് ലക്ഷ്മി ഗോപാല സ്വാമി.

ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ നടി പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായും തിളങ്ങി. നടി തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ അമ്മ വേഷത്തിലും അഭിനയിക്കുകയുണ്ടായി. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അമ്മ വേഷത്തിൽ എത്തിയത്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ താരം അമ്മ വേഷത്തിൽ എത്തിയത്.

Advertisements

മികച്ച നർത്തകി കൂടിയായ ലക്ഷി ഗോപാലസ്വാമി അമ്മ വേഷത്തിൽ എത്തിയ സിനിമകളിലൊന്നായിരുന്നു ബോയ്ഫ്രണ്ട്.
മണിക്കുട്ടൻ നായകനായ വിനയൻ ചിത്രത്തിൽ അമ്മ വേഷത്തിൽ ലക്ഷ്മി ഗോപാലസ്വാമി എത്തിയത് നായികയായി സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു. ഈ ചിത്രത്തെ കുറിച്ച് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ നടി മനസുതുറന്നിരുന്നു.

Also Read
ഒരുപാട് സന്തോഷം, ഇങ്ങനെ ഒരു ദിനം മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു, സന്തോഷ വാർത്ത പങ്കുവെച്ച് അനുമോൾ

അത് അന്ന് നല്ല ഒരു തീരുമാനം അല്ലായിരുന്നു എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ചില സമയത്ത് നമ്മൾ സ്‌ക്രിപ്റ്റ് കേൾക്കുമ്പോൾ വളരെ എക്‌സൈറ്റടാവാറുണ്ട്. അത് മോശം പടമാണെന്ന് ഒരിക്കലും ഞാൻ പറയില്ല. അന്ന് വിനയൻ സാറിനൊപ്പം പ്രവർത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങളെല്ലാം അതിൽ ചെയ്തപ്പോൾ ഒരു കോൺഫിഡൻസ് വന്നു.

അതിൽ അഭിനയിച്ച ശേഷം ഞാൻ ഒരു ബെറ്റർ ആക്ടറായി മാറി. സ്‌ക്രിപ്റ്റ് കേട്ടപ്പോൾ ഞാൻ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്. എന്നാൽ സിനിമ കണ്ടപ്പോൾ അത് ഒരു സാധാരണ മസാല സിനിമയാണ് ഞാൻ അതിൽ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി. പിന്നെ എയർപോർട്ടിൽ വെച്ചൊക്ക കണ്ടപ്പോൾ ആളുകളും പറഞ്ഞിരുന്നു.

എന്തിനാണ് മാഡം നായികാ വേഷങ്ങൾ ചെയ്യുന്ന സമയത്ത് അത്തരം റോളുകൾ ചെയ്തതെന്ന്. ചില സമയങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ ശരിയായി വരണമെന്നില്ല എന്നാണ് അന്ന് എനിക്ക് തോന്നിയതെന്നും അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Also Read
പഴയത് പോലെ ഇനി ചെയ്യില്ല, എല്ലാത്തിനും കേറി യെസ് പറയില്ല, വെളിപ്പെടുത്തലുമായി ഭാവന

Advertisement