ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട
പരമ്പരയാണ്. സുമിത്ര എന്ന വീട്ടിയമ്മയുടെ കുടുംബ ജീവിത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളിലൂടെ മുന്നോട്ട് പോകുന്ന കുടുംബവിളക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെിലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാവുകയായിരുന്നു.
ഈ സീിയൽ മാത്രമല്ല ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പ്രമുഖ ചലച്ചിത്ര നടി മീര വാസുദേവാണ് കുടുംബ വിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേ സമയം കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമേയ നായർ. സീരിയലിലെ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് അമേയ നായർ ആയിരുന്നു.
കുടുംബ വിളക്കിൽ വേദികയായി തിളങ്ങി നിൽക്കവെയാണ് പെട്ടെന്ന് പ്രേക്ഷകരെ നിരാശയിലാഴ്ത്തി അമേയ ഈ കഥാപാത്രത്തിൽ നിന്ന് പിൻമാറിയത്. പകരം ശരണ്യ ആനന്ദായിരുന്നു വേദികയായി എത്തിയിരിക്കുന്നത്. എന്നാൽ മറ്റൊരു പരമ്പരയിൽ അവസരം ലഭിച്ചതിനെ തുടർന്നാണ് കുടുംബവിളക്ക് വിട്ടതെന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്.
ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത കൂടത്തായി എന്ന സീരയലിലും അമേയ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു പരമ്പരയിൽ നടി എത്തിയിരിക്കുകയാണ്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഒരു പ്രധാന കഥാപാത്രമായി അമേയ എത്തിയിരിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്.
നായിക നായകൻ ഫെയിം മാളവിക കൃഷ്ണദാസ് ആണ് ഇന്ദുലേഖയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാനമ്പാടി താരം ഉമാ നായരും ബാലു മേനോനും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചലച്ചിത്ര സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരും പരമ്പരയിൽ ഒരു കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ആദ്യത്തെ രണ്ട് എപ്പിസോഡുകളിൽ മാത്രമായിരുന്നു താരം എത്തിയത്.
രാമനാഥൻ എന്ന കഥാപാത്രത്തെയാണ് രഞ്ജി പണിക്കർ പരമ്പരയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ വിയോഗത്തെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. രാമനാഥന്റെ ഭാര്യയായി എത്തിയിരുന്നത് നടി ദിവ്യ നായർ ആയിരുന്നു.
സവിത്രി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ദിവ്യയും ഈ വേഷത്തിൽ നിന്ന് പിൻമാറുകയാണ്. ദിവ്യ നായർക്ക് പകരം ഇനി സുമിയാണ് സാവിത്രിയായി എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെയാണ് സൂര്യ ടിവിയിൽ ഇന്ദുലേഖ സംപ്രേക്ഷണം ചെയ്യുന്നത്. ഒക്ടോബർ അഞ്ചിന് ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.