സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിയൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കൊച്ചു സുന്ദരിയാണ് അനിഘ. ബാലതാരമായെത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ സിനിമയിൽ ഉണ്ടെങ്കിലും അവരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് അനിഘ ഉള്ളത്.
മെഗസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും തല അജിത്തിനൊപ്പവും ഒക്കെ അഭിനയിച്ച അനിഖ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്.
അതേ സമയം മറ്റ് ബാലതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെകാൾ കൂടുതൽ അവസരങ്ങൾ അനിഖക്ക് ലഭിക്കുകയും അതെല്ലാം വളരെ ഭംഗിയായി താരം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ അനിഘ തന്റെ ഫോട്ടോ ഷൂട്ടുകൾ ഒക്കെ അഗാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം അനിഘ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ അനിഘയുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോഴും ഒരു നായികയാവാനുള്ള എല്ലാ കഴിവും താരത്തിനുണ്ട് എന്ന് വിധി എഴുതുകയാണ് ആരാധകർ.
അതേസമയം ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും സൈബർ വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസവും അനിഘ പങ്കുവെച്ച ചിത്രത്തിന് താഴെ അറപ്പുളവാക്കുന്ന തരത്തിലുള്ള കമന്റുകളുമായാണ് ചില ഞരമ്പുരോഗികൾ എത്തിയത്. ഇത്തരക്കാർക്ക് എതിരെ ഉള്ള പ്രതിഷേധവുംം സോഷ്യൽ മീഡിയയിൽ കനക്കുന്നുണ്ട്.