ദേവനന്ദ് മുതൽ മാളു ഷെയ്ഖ് വരെ, ശ്രീനിവാസൻ മുതൽ മോളി വരെ; മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹിയുടെ കാരുണ്യ സ്പർശം അറിഞ്ഞവർ

40

മലയാള സിനിമയുടെ മെഗാസ്റ്റാരായ മമ്മൂട്ടിയെന്ന മനുഷ്യന്റെ കാരുണ്യ സ്പർശം അനുഭവിച്ചവർ നിരവധിയാണ്. പുറമേ ജാഡയാണെന്ന് മമ്മൂട്ടിയെ കുറിച്ച് പരക്കെ ഒരു സംസാരമുള്ളതാണ്. എന്നാൽ, അടുത്തറിഞ്ഞവർക്ക് അദ്ദേഹമൊരു സ്‌നേഹക്കട്ടിയാണെന്ന് തോന്നും.

മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹിയെ മനസിലാക്കുന്നവർ അദ്ദേഹം ഒരു ജാഡക്കാരനോ അഹങ്കാരിയാണെനോ പറയില്ല. രോഗബാധിതരായ നിരവധി ആളുകളെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഒരു മമ്മൂട്ടി ആരാധകർ ഒരു സിനിമാ ഗ്രൂപ്പിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

Advertisements

ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം ഇങ്ങനെ:

ഒരിക്കൽ ശ്രീനിവാസൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുള്ളതാണ് തന്റെ കല്യാണത്തിന് താലി വാങ്ങിക്കാൻ കാശ് കൊടുത്തത് മമ്മൂട്ടിയാണെന്ന്. തന്റെ മോശം കാലത്ത് സഹായഹസ്തവുമായെത്തി തനിക്കൊരു സിനിമ സമ്മാനിച്ച മമ്മൂട്ടിയെക്കുറിച്ചു നിർമാതാവ് പി ശ്രീകുമാർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. നിങ്ങളങ്ങോട്ട് തിരിഞ്ഞു നടക്കുമ്പോൾ നിങ്ങൾക്കൊരു ദുഃഖം വന്നാൽ കണ്ണുനീര് വീഴ്ത്തുന്നവനാണ് ആ മനുഷ്യൻ.

തെരുവ് നായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരൻ ദേവാനന്ദിനെ ജീവിതത്തിലോട്ട് തിരികെ കൊണ്ട് വന്നതും അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ എന്ന സംഘടനയിലൂടെ.

അട്ടപ്പാടിയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥിക്കൾക്ക് പഠനോപകാരണങ്ങൾ എത്തിച്ചതൊക്കെ അയാളിലെ കടമ തന്നെയാരുന്നു. മാളു ഷെയ്ഖയെന്ന 21 കാരിയുടെ സിവിൽ സർവീസ് പഠനമെന്ന സ്വപ്നത്തിലേക്ക് വഴി തുറന്നതും നമ്മുടെ മമ്മൂട്ടിയെന്ന ആ കലാകാരൻ തന്നെയാണ്.

ഇന്ന് ഇപ്പോൾ മോളിയെന്ന കലാകാരിയുടെ ചികിത്സ ചിലവ് മൊത്തവും സ്വയമേറ്റെടുക്കുമ്പോൾ അയാളെ ഇഷ്ട്ടപ്പെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നുണ്ട്. സമൂഹമാഗ്രഹിക്കുന്ന സമയങ്ങളിൽ ചിലയിടങ്ങളൊക്കെ അയാൾ ഓടിയെത്തുന്നുമുണ്ട്.

വലിപ്പചെറുപ്പമില്ലാതെ സിനിമ മേഖലയിൽ ആരുടെയെങ്കിലുമൊക്കെ വീട്ടിൽ കല്യാണമോ ആഘോഷമോ എന്ത് ആയാലും അയാൾ അവിടെ സാന്നിധ്യമാകാറുണ്ട്, സന്തോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട്. ഇനിയവിടെയൊരു ദുഖമുണ്ടായാലും അയാൾ അവിടെയുണ്ടാകും.

ഇനി സിനിമയിലാണെങ്കിൽ പ്രതിഫലം വാങ്ങാതെ ഗംഭീരമാക്കിയ എത്രയോ മികച്ച സിനിമകൾ. മമ്മൂട്ടിയെന്ന നടന് ജാഡയാണ്, പരുക്കൻ സ്വഭാവമാണെന്ന് പലരുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും
അകമേ അയാൾ ആരാണെന്ന് അടുത്തറിഞ്ഞവർക്കും ഒരുപക്ഷെ അയാൾക്കും മാത്രമേ അറിയാൻ കഴിയുമായിരിക്കു.. മമ്മൂക്ക

Advertisement