ഗൗതം വാസുദേവ് മേനോന്റെ പുതിയചിത്രത്തിൽ മോഹൻലാലും രജനികാന്തും; സെൻസേഷൻ റിപ്പോർട്ട് ഏറ്റെടുത്ത് ആരാധകർ

28

ഗൗതം വാസുദേവ് മേനോൻ തൻെ സിനിമകളുടെ ക്വാളിറ്റി കൊണ്ട് സൗത്ത് ഇന്ത്യയിൽ പേരെടുത്ത സംവിധായകനാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട നാളെ തീയെറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. കൂടാതെ ചിയാൻ വിക്രം നായകനായ ധ്രുവനചത്രം എന്ന ചിത്രവും ഗൗതം മേനോന്റേതായി ഇനി റിലീസ് ചെയ്യാൻ ഉണ്ട്. വാരണം ആയിരം, വിണ്ണെ താണ്ടി വരുവായ, എന്നൈ അറിന്താൽ എന്നീ ചിത്രങ്ങളെല്ലാം ഏവരുടേയും ഇഷ്ട ചിത്രങ്ങളാണ്.

Advertisements

ഏകദേശം 15 ദിവസത്തെ ഷൂട്ട് മാത്രമേ ഈ ചിത്രത്തിന് ബാക്കിയുള്ളു. അതിനൊപ്പം ജോഷ്വ എന്ന തന്റെ പുതിയ ചിത്രം തീർക്കുന്ന തിരക്കിൽ ആണ് ഗൗതം മേനോൻ ഇപ്പോൾ.

ഇപ്പോഴിതാ കോളിവുഡിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം ധ്രുവ നചത്രത്തിന് ശേഷം രജനികാന്തിനേയും മോഹൻലാലിനെയും നായകൻമാരാക്കി ഒരു ചിത്രം ഒരുക്കാൻ ആണ് ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്യുന്നത് എന്നാണ്. അത് കൂടാതെ ധ്രുവ് വിക്രമിനെ നായകനാക്കിയും ഒരു ചിത്രമൊരുക്കാൻ ഗൗതം വാസുദേവ് മേനോന് പ്ലാൻ ഉണ്ട്.

ഈ ചിത്രം 2021 ൽ മാത്രമേ സംഭവിക്കാൻ സാധ്യത ഉള്ളു. പ്രശസ്ത തമിഴ് ട്രേഡ് അനലിസ്റ് ആയ രമേശ് ബാല ആണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കുറെ വർഷങ്ങൾക്കു മുൻപ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്തു എങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.

ഏറെ കാലമായി ഗൗതം മേനോനും മോഹൻലാലും ഒന്നിക്കുന്നെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട്. വാരണം ആയിരത്തിൽ സൂര്യ ചെയ്ത അച്ഛൻ വേഷം മോഹൻലാലിനെ ആദ്യം സമീപിച്ചിരുന്നു എന്നും, മോഹൻലാൽ നിരസിക്കുകയും ആയിരുന്നുന്നെന്നും വാർത്തകൾ ഉണ്ടായിരുന്നു.

മലയാളവും തമിഴും കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളെ വെച്ച് സിനിമ വരുമ്പോൾ ഉണ്ടാകുന്ന മാജിക്കുകൾ കാണാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Advertisement