ഏതാണ്ട് 24 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത ജയറാം നായകനായ സ്നേഹം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ ലെന പിന്നീട് നായികയായും സഹനടിയായും വില്ലത്തിയായും എല്ലാം മലയാള സിനിമയിൽ കൈയ്യടി നേടുകയായിരുന്നു.
അതേ സമയം സിനമാ ജീവിതം ഉയർച്ചയിലേക്കാണ് പോയതെങ്കിലും താരത്തിന്റെ സ്വാകര്യ ജീവിതം അത്ര സുഖകരമല്ല. വിവാഹ മോചിതായാണ് നടി. അതേ സമയം തന്റെ ജീവിതത്തിൽ ഇനി ഒരു പുരുഷൻ പങ്കാളിയായി ഉണ്ടാകില്ല എന്നു നടി മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഇത്രയേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും ആളുകൾക്ക് ഇപ്പോഴും അറിയേണ്ടതു വർഷങ്ങൾക്ക് മുമ്പേ താൻ വേർപെടുത്തിയ വിവാഹ ബന്ധത്തെ കുറിച്ചാണ് എന്നാണ് ലെന പറയുന്നത്. സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾ പണ്ടെ അനുമതി തന്നിട്ടുണ്ട്.
സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയിൽ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരം ആയിരുന്നു എന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ വേണ്ടിയാണ് താൻ വഴക്കുണ്ടാക്കുന്നത്. സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല.
ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ പിണക്കാതെ മുഖത്തു നോക്കി പറയുന്നതാണു ശീലം എന്നു ലെന പറയുന്നു. ക്ലിനിക്കൽ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാൻ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട് എന്നും ലെന പറഞ്ഞു.
പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യം ഇല്ല. പഴയതു തന്നെ കാത്തു സൂക്ഷിക്കുക ആണു ചെയ്യുന്നത്. ബാംഗ്ലൂരിൽ ഫ്ളാറ്റു വാങ്ങിയതിൽ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡിൽ അഭിനയിക്കാൻ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.
നാലു വർഷം മുമ്പാണ് ലെനയും ഭർത്താവ് അഭിലാഷും വേർപിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ആളുകൾക്ക് ഇപ്പോഴും അറിയേണ്ടത് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു.
അഭിലാഷുമായി ഒത്തു പോകാൻ കഴിയാത്തതിനാലാണ് വേർ പിരിഞ്ഞത് എങ്കിലും ഇനി തന്റെ ജീവിതത്തിൽ പങ്കാളി ഉണ്ടാകില്ല എന്നു ലെന പറയുന്നു. സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾ പണ്ടേ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയിൽ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരം ആയിരുന്നുവെന്നു ലെന പറഞ്ഞിരുന്നു.