ഏതാണ്ട് 40 ൽ അധികം വർഷങ്ങളായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ വില്ലനായി അരങ്ങേറി പിന്നെ നായകനായി പിന്നീട് ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറുക ആയിരുന്നു മോഹൻലാൽ.
നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഈ താരരാജാവിന്റെ പേരിലാണ് മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും. മലയാളത്തിന് പുറമോ ബോളിവുഡിലും തമിഴിലും തെലുങ്കിലും കന്നഡിയിലും എല്ലാം മോഹൻലാൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അതേ സമയം അദ്ദേഹത്തിന്റെ കരിയറിൽ പരാജയ ചിത്രങ്ങളും സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റേതായി അവസാം പുറത്തിറങ്ങിയ ചിത്രം വൈശാഖിന്റെ മോൺസ്റ്റർ ആയിരുന്നു. പുലുമുരുകൻ എന്ന സർവ്വകാല ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻലാലും വൈശാഖും ഒന്നിച്ച ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ ആയിരുന്നു ഈ സിനിമ ആരാധകർക്ക് നൽകിത്.
എന്നാൽ തീയ്യറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രം വലിയ വിജയമായി എന്ന് പറയാൻ പറ്റാത്ത അവ്‌സഥയിലാണ്. ഇപ്പോഴിതാ അടുത്തിടെയായ തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപെടുന്നതിന് പിന്നാലെ മോഹൻലാലിന്റെ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
മുൻപ് ഒരിക്കൽ താരത്തിന്റെ പേരിൽ എത്തിയ ഒരു പത്രത്തിന്റെ കട്ടിങ് ആണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. നമ്മുടെ സിനിമകൾ ഇടയ്ക്ക് മോശമാവുകയും വേണം എന്നാണ് മോഹൻലാൽ ഈ കുറിപ്പിലൂടെ പറയുന്നത്. ഒരേകാര്യം ചെയ്തു കൊണ്ട് ഇരിക്കുന്നതിന് ഇടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ അപ്പോഴല്ലേ ലൈഫിന് ഒരു രസം.
അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണൊരു രസം. മടുത്ത് പോവില്ലേ ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാൻ ആവുകയുള്ളൂ എന്നായിരുന്നു മോഹൻലാലിന്റെ ആ കുറിപ്പ്.
അതേ സമയം മോഹൻലാലിന്റേതായി അടുത്തിടെ തിയ്യറ്ററുകളിൽ എത്തിയ സിനിമകൾ വലിയ വിജയം കണ്ടിരുന്നുല്ല.
മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രങ്ങൾ അടക്കം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുരിന്നില്ല.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എലോൺ, എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും’എന്നീ സിനിമകളാണ് മോഹൻലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസ്, എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ, പ്രമുഖ സമവിധായകനായ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമ തുടങ്ങിയവലാണ് മോഹൻലാൽ ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ തിയ്യറ്ററുകളിൽ റിലീസായ സിനിമകൾ വിജയമായില്ലെങ്കിലും ഒടിടിയിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനികളായ ദൃശ്യം 2 ഉം,ബ്രോ ഡാഡിയും, ദി ട്വൽത്ത്മാനും മികച്ച വിജയം നേടിയിരുന്നു.