ഞെട്ടിച്ച് സ്വാസിക, റോഷനും ഒത്തുള്ള ചൂടൻ രംഗം കണ്ട് കിളി പോയി ആരാധകർ, ചതുരം സിനിമയുടെ ട്രെയിലർ എത്തി

1034

മലയാളത്തിലെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചതുരത്തുന്റെ ട്രെയിലർ പുറത്തിറങ്ങി.

2.22 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

നവംബർ 4 ന് ചിത്രം തിയറ്ററുകളിൽ എത്തും. നേരത്തെ സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്.നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ചതുരമെന്ന സൂചനയാണ് ട്രെയ്ലർ തരുന്ന സൂചന.

വയസ്സനായ ഭർത്താവു ചെറുപ്പക്കാരിയായ ഭാര്യയും, വൈകാതെ കിടപ്പിലാവുന്ന വയസ്സൻ ഭർത്താവ് അവർക്കിടയിലേക്ക് ഒരു യുവാവ് കടന്ന് വരുന്നു. ആ ഭാര്യയും യുവാവും ഗെയിം കളിക്കുന്നു. അതിന്റെ ഇടയിലേക്ക് യുവാവിന്റെ കാമുകി കടന്ന് വരുന്നു ഇനി എന്ത് സംഭവിക്കും.

Also Read
എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ

ഇതാണ് ചതുരംഗം ട്രെയ്ലർ പറഞ്ഞു വെക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയ്‌ലർ കട്ട് ഡസ്റ്റി ഡസ്‌ക്, വരികൾ വിനായക് ശശികുമാർ, കലാസംവിധാനം അഖിൽരാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി.

സൌണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ ആംബ്രോ വർഗീസ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ജിതിൻ മധു, പിആർഒ പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ ഉണ്ണി സെറോ, വിഎഫ്എക്‌സ് ഡിജിബ്രിക്‌സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റൻറ് കളറിസ്റ്റ് സജുമോൻ ആർ ഡി.

Advertisement