ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടേയും മലയാളി ആരാധകർക്ക് ഏറെ സുപരിചിതയായ താരമാണ് മദുല വിജയ്. ഇപ്പോൾ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ് 2015 ൽ പുറത്ത് വന്ന കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിൽ എത്തുന്നത്.
കൃഷ്ണ തുളസി, ഭാര്യ എന്നീ സീരിയലുകളിലൂടെയാണ് മൃദുല പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സീകേരളത്തിൽ സംപ്രേഷണം ചെയ്ത പൂക്കാലം വരവായി എന്ന സൂപ്പർഹിറ്റ് പരമ്പയിലെ സംയുക്ത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read
പൂക്കാലം വരവായി എന്ന സീരിയലിന് ശേഷം മൃദുല അഭിനയിക്കുന്ന പുതിയ സീരിയലാണ് തുമ്പപ്പൂ. വീണ എന്ന കഥാപാത്രത്തെയാണ് നടി ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. അധികം മേക്കപ്പ് ഉപയോഗിക്കാതെ ആണ് നടി ഈ സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതുവരെ കണ്ട മൃദുലയെ അല്ല തുമ്പപ്പൂ എന്ന സീരിയലിൽ കാണുന്നത്. ഇപ്പോഴിതാ തന്റെ കഥപാത്രത്തെ കുറിച്ചും സീരിയലിനെ കുറിച്ചും മനസ് തുറക്കുകയാണ് മൃദുല വിജയ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വീണയ്ക്ക് ഒരു തരത്തിലുള്ള മേക്കപ്പും വേണ്ടെന്നാണ് മൃദുല പറയുന്നത്.
ചെറിയ കമ്മലാണ് വീണ ഉപയോഗിക്കുന്നത്. സിമ്പിിൾ ചുരിദാറാണ് വീണയുടെ വേഷം. വീണയാവുന്നതും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ ഷൂട്ടിംഗ് അനുഭവും താരം പങ്കുവെയ്ക്കുന്നുണ്ട്. ചെളി വെള്ളത്തിൽ വീഴുന്നതും വെള്ളത്തിൽ മുങ്ങുന്നതുമെല്ലാം ഓർജിനൽ ആണെന്നാണ് മൃദുല പറയുന്നത്.
കൂടാതെ വെള്ളം പേടിയായ താരം വെള്ളത്തിൽ ഇറങ്ങിയതിനെ കുറിച്ചും പറയുന്നുണ്ട്. നേരത്തെയും വീണയെ കുറിച്ച് വാചാലയായി മൃദുല എത്തിയിരുന്നു. കാഴ്ചയിലെ സൗന്ദര്യമോ അത്തരത്തിൽ മറ്റെന്തെങ്കിലുമോ വകവയ്ക്കാതെ ജീവിത ലക്ഷ്യങ്ങൾക്കുവേണ്ടി പ്രയത്‌നിക്കുന്ന പെൺകുട്ടിയാണ് പുതിയ കഥാപാത്രമായ വീണയെന്ന് മൃദുല പറയുന്നു.
സാധാരണ വേഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഈ വേഷം. മേക്കപ്പ് ഇടാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു സാധാരണ പെൺകുട്ടിയായി അഭിനയിക്കുക എന്നത് പുതുമയും തനിമയും ഉള്ളതാണ്. അത് ഭയങ്കര ആകാംക്ഷയുള്ളതാണെന്നും താരം പറയുന്നു. ഇത് എന്റെ അഞ്ചാമത്തെ സീരിയലാണ്. ഇതുവരെ ലഭിച്ച വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഈ വേഷം.
വീണ ഒരു കരുത്തുറ്റ സ്ത്രീയാണ്. അവളുടെ ലക്ഷ്യങ്ങളാണ് അവൾക്ക് വലുത്. ആ കഥാപാത്രമായി മാറുമ്പോൾ ഉള്ള പ്രത്യേകത അവൾ വളരെ റിയലസ്റ്റിക് കഥാപാത്രമാണ് എന്നതാണ്. മധ്യവർഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് തുമ്പപ്പൂ പറയുന്നതെന്നും മൃദുല പറയുന്നു.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംഗീത മോഹൻ ആണ് തുമ്പപ്പൂവിന് വേണ്ട തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നിത്. ആത്മസഖിയ്ക്ക് ശേഷം സംഗീത മോഹൻ തിരക്കഥ എഴുതുന്ന പരമ്പര കൂടിയാണ് തുമ്പപ്പൂ. അധ്യാപികയായ ഷർമിള വിയുടേതാണ് കഥ. ഇതിനോടകം തന്നെ സീരിയൽ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read
ഐ ലവ്യു അച്ഛാ, ദിലീപിന് കിടിലൻ പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി, ഏറ്റെടുത്ത് ആരാധകർ