എല്ലാരും പറഞ്ഞത് ആൺകുട്ടി ആയിരിക്കുമെന്ന്, എന്റെ പ്രാർഥന പെൺകുട്ടിയാകണെ എന്നായിരുന്നു: മകളെ കുറിച്ച് ഗായത്രി അരുൺ

188

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയ്ൽ താരമാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പര പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ഗായത്രി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ഈ സീരിയലിന് പിന്നാലെ താരത്തിന് സിനിമയിലും അവസരം ലഭിക്കുകയായിരുന്നു.

പരസ്പരത്തിന് ശേഷം സർവോപരി പാലാക്കരൻ, തൃശ്ശൂർ പൂരം, വൺ തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി വേഷമിട്ടിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഗായത്രി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Advertisements

ഇപ്പോൾ ഇതാ തന്റെ കുടുംബത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമൊക്കെ ഗായത്രി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഗായത്രി അരുണിന്റെ വാക്കുകൾ ഇങ്ങനെ:

അച്ഛൻ രാമചന്ദ്രൻ ഫിലിം ഡിസ്ട്രിബ്യൂഷൻ മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ചേർത്തല മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സിനിമ സീരിയൽ രംഗത്ത് അഭിനയ പാരമ്ബര്യം ഒന്നും തന്നില്ലെങ്കിലും അച്ഛനിൽ നിന്നാണ് ഈ കഴിവ് കിട്ടിയത്. അച്ഛനെ പണ്ട് കലാഭവനിൽ പ്രവേശനം ലഭിച്ചെങ്കിലും വീട്ടിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പോകാൻ സാധിച്ചില്ല.

Also Read
ചെളി വെള്ളത്തിൽ വീഴുന്നതും വെള്ളത്തിൽ മുങ്ങുന്നതുമെല്ലാം ഓർജിനൽ ആണ്: വീണ ആകാനുള്ള ത്യാഗങ്ങൾ വിവരിച്ച് മൃദുല വിജയ്

കുട്ടിക്കാലത്ത് തന്നെ അച്ഛൻ നിരവധി സിനിമകൾ കാണാൻ കൊണ്ടു പോകുമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ അഭിനയത്തിലേക്ക് കടന്നിരുന്നു. കലോത്സവത്തിന് ഒക്കെ ഭാഗമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ പാട്ട് നാടകം വൃന്ദവാദ്യം എന്നിവ ഒക്കെ അറിയാമായിരുന്നു. ഹയർസെക്കൻഡറി പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം ജോലിയിലേക്ക് കടക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റിൽ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് എഫ് എം റേഡിയോയിലും വർക്ക് ചെയ്തു. പിന്നീട് അതു വഴി പത്രത്തിൽ ജോലി ലഭിക്കുകയായിരുന്നു. പത്രത്തിൽ ജോലി നോക്കി കൊണ്ടിരുന്ന സമയത്താണ് പരസ്പരം എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്.

ജോലി ഉപേക്ഷിച്ച് പൂർണമായും അഭിനയ രംഗത്തേക്ക് കടക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ആദ്യ അവസരം ആയതിനാൽ ജോലിയിൽ തുടർന്ന് കൊണ്ടുതന്നെ സീരിയലിൽ സജീവമാകാനാണ് തീരുമാനിച്ചത്. രണ്ടര വർഷത്തോളം ജോലിയിൽ നിന്നും അവധിയെടുത്താണ് ഞാൻ പരസ്പരം സീരിയലിൽ അഭിനയിച്ചത്. എന്നാൽ പരസ്പരം മൂന്നാംവർഷം ആയപ്പോൾ പൂർണ്ണമായി ജോലി രാജിവെച്ച് അഭിന യരംഗത്തേക്ക് തിരിയുകയായിരുന്നു.

എന്നാൽ പരസ്പരത്തിന് ശേഷം മകൾ കല്യാണിക്കായി ഒരു നീണ്ട ഇടവേള എടുത്തു. ഗർഭിണി ആയിരുന്ന സമയത്ത് ആൺകുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെൺകുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാർഥന. പരസ്പരത്തിന്റെ സമയത്ത് മകൾ വളരെ ചെറുതായിരുന്നു.

മോളെ ശ്രദ്ധിക്കുന്നതിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടായതുകൊണ്ടാണ് പരമ്പരയിൽ അഭിനയിക്കാൻ എനിക്ക് സാധിച്ചത്. എന്നാൽ പിന്നീട് മകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് പരസ്പരത്തിന് ശേഷം നീണ്ട അവധി എടുത്തത്.

Also Read
ആദ്യമൊക്കെ ഭയങ്കര സങ്കടമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതൊരു വിഷയമല്ല പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ: തനിക്കെതിരായ ഗോസിപ്പുകളെ കുറിച്ച് നടി ഡെല്ല ജോർജ്

മോൾക്കായി എനിക്ക് സിനിമയിലേക്ക് വന്ന നായിക ഓഫറുകൾ നിരാകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായത്രി അരുൺ പറയുന്നു. അതേ സമയം അടുത്തിടെ തന്റെ അച്ഛന്റെ ഓർമ്മകളെ കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്.

Advertisement