കിടിലൻ ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും, ആ ബെഡിനൊരു റസ്റ്റ് കൊടുക്കിൻ മക്കളെയെന്ന് ആരാധകർ

181

മലയാളം മിനിസ്‌ക്രീനിൽ ഒരു മ്യൂസിക് പരിപാടിയിലെ ലൈവ് ഷോ അവതാരകനായിട്ട് ആയി എത്തി ആരധകരുടെ മനം കവർന്ന താരമാണ് ജീവ ജോസഫ്‌. പിന്നീട് പല ചാനൽ പരിപാടികളിലും അവതാരകനായി ജീവ തിളങ്ങി. അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച എയർഹോസ്റ്റസ് കൂടിയായ അപർണ്ണ തോമസ്സാണ് ജീവയുടെ ഭാര്യ.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് ജീവയും ഭാര്യ അപർണ തോമസും. മ്യൂസിക് പരിപാടിയിലെ ലൈവ് ഷോ അവതാരകനായിട്ട് ആയിരുന്നു ജീവയുടെ തുടക്കം. ഇപ്പോൾ ജീവയും ഭര്യ അപർണയും അവതാരകരായ മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും വൻ ഹിറ്റായിരിക്കുകയാണ്.

Advertisements

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. വളരെ ആകസ്മികം ആയിട്ടാണ് താൻ അവതാരകനായി മാറിയത് എന്ന് ജീവ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിന് ഒപ്പം ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടു പോയ ജീവ ആക്‌സ്മികമായി വേദിയിൽ എത്തുകയും സെലക്ടാവുകയുമായിരുന്നു.

Also Read
എല്ലാരും പറഞ്ഞത് ആൺകുട്ടി ആയിരിക്കുമെന്ന്, എന്റെ പ്രാർഥന പെൺകുട്ടിയാകണെ എന്നായിരുന്നു: മകളെ കുറിച്ച് ഗായത്രി അരുൺ

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്. മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ജീവ. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.

ജീവിതത്തിലെ എല്ലാ നിമിഷയും ആരാധകരമായി പങ്കുവെക്കുന്ന താരമാണ് ജീവ. ബെഡ്റൂമിലെ സ്‌നേഹാർദ്രമായ നിമിഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ജീവ പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. എല്ലാ നിമിഷവും ആസ്വദിക്കാനാണ് ജീവ ആവശ്യപ്പെടുന്നത്.

Also Read
ആദ്യമൊക്കെ ഭയങ്കര സങ്കടമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതൊരു വിഷയമല്ല പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ: തനിക്കെതിരായ ഗോസിപ്പുകളെ കുറിച്ച് നടി ഡെല്ല ജോർജ്

ജക്‌സൺ ആണ് ചിത്രങ്ങൾ കാമറയിൽ പകർത്തിയത്. ഇത്തരം രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാൻ നാണമില്ലേ, ഇത് ബെഡ്‌റൂമിൽ മാത്രം ഒതുങ്ങേണ്ടതല്ല, സ്വകാര്യ രംഗങ്ങൾ എന്തിന് നാട്ടുകാരെ കാണിക്കണം എന്നൊക്കെയാണ് ചിത്രങ്ങൾ കണ്ട ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. ആ ബെഡിനൊരു റസ്റ്റ് കൊടുക്കിൻ മക്കളെയെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ചിലർ ജീവയെയും അപർണയെയും പിന്തുണക്കുന്നുമുണ്ട്.

Advertisement