മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയായുമാണ് പേളി മാണി. മിനിക്രീൻ പ്രേക്ഷകർക്ക് ഏറെ പിയപ്പെട്ടവൾ കൂടിയാണ് പേളി മാണി. അവതാരകയായും നടിയായും ശ്രദ്ധനേടിയ പേളി മാണി ബിഗ് ബോസിലൂടെ ജീവിത പങ്കാളിയെയും സ്വന്തമാക്കി. നടൻ ശ്രീനിഷുമായി വിവാഹിതയായ പേളി മാണിയു കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബിഗ് ബോസ് സീസൺ വണിലെ റണ്ണർ അപ്പ് ആയുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പേളി മാണി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരക ആയ ശേഷമാണ് പേളി പ്രശസ്തയായത്.
കൊച്ചികാരിയായ പേളി തന്റെ പഠനം പൂർത്തിയാക്കിയത് തിരുവനന്തപുരത്തും ബാംഗ്ലൂരുമാണ്. ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിത മത്സരാർത്ഥി ആയിരുന്നു പേളി. അതെ ഷോയിൽ സഹമത്സരാർത്ഥിയായ നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും പിന്നീട് ബിഗ് ബോസിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു.
2019 മെയ് 5, 8 ദിവസങ്ങളിൽ രണ്ട് പേരുടെയും മതാചാരപ്രകാരം വിവാഹം നടന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം ഫോളോവേഴ്സുള്ള പേളി തന്റെ ചിത്രങ്ങളും വീഡിയോസും വിശേഷങ്ങളുമെല്ലാം ഷെയർ ചെയ്യുന്നത് അതിലൂടെയാണ്. വിവാഹം കഴിഞ്ഞ് ഈ വർഷം താൻ ഗർഭിണി ആണെന്നുള്ള വിവരവും പേളി ആദ്യം പങ്കുവച്ചത് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്.
നിറവയറുമായി പേളി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പേളി ഈ കാര്യം അറിയിച്ചത്. ഗർഭിണി ആയിരിക്കുന്ന ഈ സമയത്ത് തന്നെയൊരു മകളെ പോലെയാണ് ഭർത്താവായ ശ്രീനിഷ് നോക്കുന്നതെന്ന് പേളി അഭിപ്രായപ്പെട്ടിരുന്നു. ഗർഭിണിയായി അഞ്ച് മാസങ്ങൾ പിന്നിട്ട പേളി ഓരോ സ്റ്റേജിലെയും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോൾ ഭർത്താവ് ശ്രീനിഷ് അരവിന്ദിനോപ്പം വാഗമണിൽ ബേബിമൂണിന്റെ ഭാഗമായി പോയിരിക്കുകയാണ്.
നിറവയറിൽ തന്റെ കൈ ചേർത്ത് നിൽക്കുന്ന പേളിയുടെ ബേബിമൂൺ ചിത്രമാണ് താരം പങ്കുവച്ചത്. നീലാകാശം പച്ച പുൽമേടുകളും ലേഡി ഇൻ ബ്ലാക്ക്’ എന്ന വാക്കുകൾ ക്യാപ്ഷനായി നൽകിയാണ് പേളി ചിത്രം പങ്കുവച്ചത്. ശ്രീനിഷാണ് പേളിയുടെ ബേബിമൂൺ ചിത്രം എടുത്തത്.
അതേ സമയം പേളിയും ശ്രിനിഷും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ മാറിയെന്ന് പറഞ്ഞായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്.
തിരക്കുകൾക്കിടയിലും ഭാര്യയ്ക്ക് അരികിലേക്ക് ഓടിയെത്താറുണ്ട് ശ്രിനിഷ്. ലൊക്കേഷനിലായിരിക്കുമ്പോൾ അധികം ആരുമായും ബന്ധപ്പെടാറില്ലെന്നും അങ്ങേയറ്റം സുരക്ഷിതനാണെന്നും താരം പറഞ്ഞിരുന്നു. പേളി ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ തന്നിലെ അച്ഛൻ ജനിച്ചുവെന്നും ശ്രീനി പറഞ്ഞിരുന്നു.
ബിഗ് ബോസിലെത്തിയപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇവരുടെ പ്രണയ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മത്സരത്തിലെ നിലനിൽപ്പിന് വേണ്ടിയാണോ ഇവരുടെ പ്രണയമെന്ന വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.
ജീവിതത്തിലും തങ്ങൾ ഒരുമിക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്.