സൂപ്പർ താരമായി തിരിച്ചു വരാനായി പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞപ്പോൾ നാടുവിട്ടു, പക്ഷെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നിർമൽ പാലാഴി

289

മിമിക്രി വേദികളിലൂടെ ഉയർന്നു വന്ന് ഇപ്പോൾ സിനിമയിലും കഴിവു തെളിയിച്ച താരമാണ് നിർമൽ പാലാഴി.
കുട്ടിയുംകോലും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. കരിയറിലെ കഷ്ടപ്പാടുകൾ നിറഞ്ഞ, വരുമാനമൊന്നും കാര്യമായി ഇല്ലാതിരുന്ന തുടക്കക്കാലത്താണ് പ്രണയിച്ച പെൺകുട്ടിയെ നിർമൽ ജീവിതസഖിയായി കൂടെ കൂട്ടുന്നത്.

ഇന്ന് കൈനിറയെ സിനിമകളുമായി നിറഞ്ഞു നിൽക്കുകയാണ് നിർമൽ പലാഴി. ഇപ്പോഴിതാ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ് പോയതോടെ നാടുവിട്ട രസകരമായ സംഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മൽ പാലാഴി. സിനിമയിലെ സൂപ്പർ താരത്തെ പോലെ തിരിച്ചു വരാം എന്ന പ്ലാനോടെ ആയിരുന്നു നിർമ്മൽ നാടുവിട്ടത് എന്നാൽ സംഭിച്ചത് മറ്റൊന്നാണ്.

Advertisements

എന്നാൽ സിനിമയും അഭിനയവുമൊക്കെ മോഹമായി കൊണ്ടു നടന്നിരുന്ന കാലത്ത് ഇത്രത്തോളം എത്തുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴിതാ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിർമൽ.

നിർമ്മൽ പാലാഴിയുടെ വാക്കുകൾ ഇങ്ങനെ:

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു പോയതിനാലാണ് നാടുവിട്ടത്. എന്തെങ്കിലും നേടി സിനിമയിൽ കാണുന്ന സൂപ്പർ താരത്തെ പോലെ തിരിച്ചുവരാം എന്നായിരുന്നു പ്ലാൻ. പക്ഷേ, അടുത്ത ദിവസം തന്നെ ബന്ധുക്കൾ എന്നെ തേടിപ്പിടിച്ച് രണ്ടടിയും തന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. നാടുവിട്ട് അധോലോക രാജാവായി തിരിച്ചു വരുന്ന മിഥുൻ ചക്രവർത്തിയുടെ സിനിമ കണ്ടതിന്റെ സൈഡ് ഇഫക്ടായിരുന്നു അത്.

അഭിനയിക്കാൻ ചാൻസ് തേടി കുറേ അലഞ്ഞിട്ടിട്ടുണ്ട്. എന്നാൽ മുഖത്തിന് പക്വതയില്ല എന്ന് പറഞ്ഞ് അന്ന് പലരും തിരിച്ചയച്ചു. ഇതുവരെ അഭിനയിച്ച സിനിമകളൊന്നും തനിക്ക് തൃപ്തി കിട്ടിയിട്ടില്ല. പരിപൂർണ തൃപ്തി നൽകുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്.

കോമഡി ഷോകളിലൂടെയും ചാനൽ പരിപാടികളിലൂടെയും ശ്രദ്ധേയനായ നിർമ്മൽ കുട്ടിയുംകോലും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. ഇതുവരെ അഭിനയിച്ച സിനിമകളൊന്നും തനിക്ക് തൃപ്തി കിട്ടിയിട്ടില്ല. പരിപൂർണ തൃപ്തി നൽകുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് എന്നും താരം പറയുന്നു.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നിർമ്മൽ ഈ രസകരമായ കഥ പറഞ്ഞിരിക്കുന്നത്.

Advertisement