മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് എല്ലാം സുപരിചിതയാണ് നടി ലാവണ്യ നായർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഭ്രമണം എന്ന സീരിയലിലെ അനിത എന്ന നായികയ്ക്ക് ജീവൻ പകർന്നത് ലാവണ്യ ആയിരുന്നു.
ഗംഭീര പ്രകടനമായിരുന്നു അനിത എന്ന കഥാപാത്രമായി ലാവണ്യ കാഴ്ചവെച്ചത്. ഭ്രമണത്തിലെ മികച്ച പ്രകടനത്തിലൂടെ മറ്റൊരു പരമ്പരയിലേയും അമ്മ കഥാപാത്രം ലാവണ്യയെ തേടിയെത്തിയിരിക്കുകയാണ് ഇപ്പോൾ.
മഴവിൽ മനോരമയിലെ തന്നെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് ലാവണ്യ വീണ്ടും മിനിസ്‌ക്രിനീൽ എത്തുന്നത്. ഭ്രമണത്തിൽ മകളുടെ വേഷത്തിലെത്തിയ സ്വാതിയാണ് ഈ പരമ്പരയിലും മകളുടെ വേഷം കൈകാര്യം ചെയ്യുന്നത്.
ഭ്രമണത്തിൽ കൈയെത്തും ദൂരത്ത് മക്കളുണ്ടെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ അവസരമില്ലാതിരുന്ന അമ്മയായിരുന്നു അനിത. മഞ്ഞുരുകും കാലത്തിൽ ദുഷ്ടയായ രണ്ടാനമ്മയും. പക്ഷെ പുതിയ പരമ്പരയായ നാമം ജപിക്കുന്ന വീട്ടിൽ തന്റെ മക്കളുമായി യാതൊരു പ്രശ്‌നവുമില്ലാത്ത അമ്മയാണ് താനെന്ന് ലാവണ്യ പറയുന്നു
ഫാമിലി ഇഷ്യൂസ് പിന്നെ പാസ്റ്റ് അങ്ങനെ കുറെ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് അരുന്ധതി. മഞ്ഞുരുകും കാലത്തിലെ രത്‌നമ്മ എന്ന രണ്ടാനമ്മ ശരിക്കും നെഗറ്റീവായ ക്യാരക്ടറായിരുന്നു അത് ജോയ്‌സി സാറിന്റെ സീരിയലായിരുന്നു. അന്നൊക്കെ കുട്ടികൾക്കൊക്കെ എന്നെ വലിയ പേടിയായിരുന്നുഎന്ന് ലാവണ്യ പറയുന്നു.
അവർ അടുത്ത് വരില്ലായിരുന്നു ചില മക്കൾ ദേ താടക നിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്നേരവും എനിക്ക് സന്തോഷമാണ് തോന്നിയിട്ടുള്ളത്. ഞാൻ ചെയ്ത കഥാപാത്രം അത്രയ്ക്ക് വിജയിച്ചൂന്നാണല്ലോ ആ പ്രതികരണം വ്യക്തമാക്കുന്നത്.
നൂറ് അവാർഡ് കിട്ടുന്നതിലും മേലെയാണ് എനിക്കതെന്ന് ലാവണ്യ പറയന്നു. ഇപ്പോൾ തനിക്ക് മക്കളുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് പറയുകയാണ് ലാവണ്യ നായർ. അപ്പൊ എന്തെ നേരത്തെ മക്കളുമായി പ്രശ്‌നമുണ്ടായിരുന്നോ എന്നാവും. ഉണ്ടല്ലോ ഭ്രമണത്തിലെ അനിതയേയും മഞ്ഞുരുകും കാലത്തിലെ രത്‌നമ്മയേയും എല്ലാപേർക്കും ഓർമ്മയുണ്ടാവും.
പക്ഷെ അതുപോലെയല്ല അരുന്ധതിന്നെും അരുന്ധതിക്ക് തന്റെ മക്കളുമായി യാതൊരു പ്രശ്‌നവുമില്ല. സ്‌നേഹിക്കാൻ മാത്രമറിയുന്നൊരമ്മ, തിരിച്ചും സ്‌നേഹിക്കാൻ മാത്രമറിയുന്ന മക്കൾ. അതാണ് നാമം ജപിക്കുന്ന വീട്ടിലെ എന്റെ കഥാപാത്രം എന്ന് ലാവണ്യ വ്യക്തമാക്കുന്നു.