എന്നെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചില്ല; വേദനയോടെ സ്വാസിക പറഞ്ഞത്

114

മലയാളത്തിൽ ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീനിലും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. ആയാളും ഞാനും എന്ന സിനിമയിലൂടെയെയാണ് അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. കട്ടപ്പനയിലെ ഋതിക് റോഷനിലെ തേ പ്പുകാരി സീത സീരിയലിലൂടെ പ്രിയങ്കരിയായി മാറി നടി സ്വാസിക.

സീരിയലിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി താരം മാറിക്കഴിഞ്ഞിരുന്നു. അഭിനയത്തിലൂടെ ജീവിച്ച് കാണിക്കുകയാണ് താരം. എന്നാൽ അഭിനയ മികവിലൂടെ സിനിമയിൽ സ്വാസികയ്ക്ക് തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ തന്നെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞത് വീണ്ടും വൈറലാവുകയണ്.

Advertisements

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം ഊന്നി പറഞ്ഞത്. സിനിമയിൽ അവസരങ്ങൾ കുറയുന്നു. കഴിവു മാത്രം പോര ഭാഗ്യവും കൂടി വേണമെന്ന് സ്വാസിക പറഞ്ഞിരുന്നു. തമിഴിൽ ചെയ്ത രണ്ട് സിനിമയിലും ഞാൻ നായികയായിരുന്നുവന്നും സ്വാസിക വെളിപ്പെടുത്തി.

മലയാള സിനിമയിൽ എനിയ്ക്ക് നായികയായി അവസരങ്ങൾ തരുന്നില്ല. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ മാത്രമേ മലയാളത്തിൽ ഞാൻ നായികയായിട്ടുള്ളു. ഭാഗ്യമെന്ന കാര്യത്തെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും താരം പറയുന്നു. സ്വാസിക നർത്തകി കൂടിയാണ്. പല ഷോകളിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

അതേ സമയം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്, മോഹൻ ലാൽ നായകനായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മമ്മൂട്ടിയുടെ മാമാങ്കം തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിരുന്നു.

ഇപ്പോൾ ലോക്ഡൗൺ കാലത്തും താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വ്യ്ത്യസ്തമായ അതേ സമയം ആരാധകരെ അമ്പരപ്പിക്കുന്നതുമായ ഫോട്ടോഷൂട്ടുകളുമായി താരം രംഗത്തെത്തിയിരുന്നു.

Advertisement