പുതിയ സന്തോഷം അറിയിച്ച് നടി സാന്ദ്ര ബാബു, ഇനി അങ്ങോട്ടുള്ള യാത്രയിൽ നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്ന് താരം, ആശംസകളുമായി ആരാധകർ ആരാധകർ

149

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറെ സുപരിചിതയായ താരമാണ് നടി സാന്ദ്ര ബാബു. നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ മലയാളി കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ മാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാന്ദ്ര ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

തൂവൽസ്പർശത്തിൽ എത്തി കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാളുവായി മാറാൻ സാന്ദ്രയ്ക്ക് കഴിഞ്ഞു. വലിയ സ്വീകാര്യത ആണ് തൂവൽസ്പർശം പ്രേക്ഷകർ സാന്ദ്രയ്ക്ക് നൽകിയത്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സാന്ദ്ര തന്റെ സീരിയലിലെയും ഷൂട്ടിങ് ലൊക്കേഷനിലെയും വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും എല്ലാം തന്നെ പങ്ക് വെച്ചുകൊണ്ട് സാന്ദ്ര എത്താറുണ്ട്. ഈ അടുത്തായി ഓണത്തിന് വേണ്ടി നടത്തിയ നടിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Also Read
ആ രാത്രി ആ ഡയറക്ടർ റൂമിലേക്ക് വിളിച്ചു, ചെന്നപ്പോൾ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് അത്തറൊക്കെ പൂശി നിൽക്കുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: സൂര്യ ജെ മേനോൻ വെളിപ്പെടുത്തുന്നു

നിരവധി ആരാധകർ ആയിരുന്നു ചിത്രത്തിന് താഴെ കമന്റുകളായി സോഷ്യൽ മീഡിയയിൽ എത്തിയത്. ചുരുങ്ങിയ സമയത്തിന് ഉള്ളിൽ തന്നെ ചിത്രങ്ങളെല്ലാം ആരാധകർക്ക് ഇടയിൽ വൈറലായി മാറിയിരുന്നു. അഭിനയത്തിന് പുറമെ സാന്ദ്ര നല്ലൊരു ഗായികയും നർത്തകിയും കൂടെയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയൽ രംഗത്തും സാന്ദ്ര അഭിനയിക്കുന്നുണ്ട്.

സൺ ടിവി തമിഴ് ചാനലിൽ സംപ്രേഷണം ചെയിതു കൊണ്ടിരിക്കുന്ന പ്രിയമാന തോഴി എന്ന പരമ്പരയിലും സാന്ദ്ര അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരയിൽ നായിക വേഷം ചെയ്യുന്ന സാന്ദ്രയുടെ നായകനായി എത്തുന്നത് തമിഴ് സീരിയൽ താരം വിക്കി റോഷൻ ആണ്. റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ഇത്.

സീരിയലിൽ നായികയുടെയും നായകന്റെയും കെമിസ്ട്രി ആണ് ആരാധകരെ പാരമ്പരയ്ക്കു മുന്നിൽ പിടിച്ചിരുത്തുന്നതും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.വിക്കി റോഷനും സാന്ദ്രയും ഒന്നിച്ചുള്ള ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്.

പ്രിയമാന തോഴി സീരിയൽ നൂറ് എപ്പിസോഡ് തികയുകയാണെന്നും സപ്പോർട്ടുമായി കൂടെ നിന്ന എല്ലാ സീരിയൽ ആരാധകർക്കും നന്ദിയും, ഇനിയങ്ങോട്ടുള്ള യാത്രയിൽ ഇത് പോലെ തന്നെ പിന്തുണയേകി നിങ്ങൾ കൂടെ വേണമെന്നുമാണ് സാന്ദ്ര ചിത്രത്തിന് അടികുറിപ്പായി എഴുതിയിരിക്കുന്നത്.

Also Read
തൂവെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നീലക്കുയിലിലെ കസ്തൂരി, പുതിയ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

Advertisement