മലയാളത്തിന്റെ താരരാജാവ് ദി കപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ക്ലസിക് ഡയറക്ടർ ബ്ലസ്സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ആയിരുന്നു തന്മാത്ര. ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ ലേഖയെ മലയാളി പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കാനാകില്ല. നടി മീരാ വാസുദേവ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഈ ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ മീരാ വാസുദേവ് ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. ഇപ്പോഴിതാ തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ചും ചിത്രം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും നേരിടുന്ന ഗോസിപ്പ് വാർത്തകളെ കുറിച്ചും മീര വാസുദേവ് സംസാരിച്ചതാണ് ശ്രദ്ധേയമായി മാറുന്നത്.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീരാ വാസുദേവിന്റെ തുറന്ന പറച്ചിൽ. തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ തനിക്കൊരു ഇടം നേടി തന്ന ചിത്രമായിരുന്നു. പ്രഫഷണൽ ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ ഭാഗം ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ ജോലി.
പിന്നെ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ സിനിമയിലേയും സീരിയലിലെയും നായികമാരെ പോലെ ഇമോഷണൽ സെന്റിമെന്റൽ ടൈപ്പ് അല്ല താൻ. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സ്ട്രോങ്ങ് വുമണാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകളെ താൻ അവഗണിക്കാറാണ് പതിവെന്നും മീരാ വാസുദേവ് പറയുന്നു.
തിരുവനന്തപുരത്തെ ഹൗസിങ്ങ് ബോർഡ് കെട്ടിടത്തിൽ ആയിരുന്നു അന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. വളരെ രസകരം ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അന്ന് മോഹൻലാൽ അദ്യമായി ലോക്കെഷനിലേയ്ക്ക് വന്ന ദിവസം വെൽക്കം ടു മലയാളം എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞാണ് സിനിമയിൽ അവസരം തേടി തുടങ്ങിയത്. എന്നാൽ ആദ്യ ഓഡീഷനുകളിൽ എല്ലാം താൻ റിജക്ട് ചെയ്യപ്പെട്ടിരുന്നു. തന്റെ അനിയത്തി അശ്വിനി വലിയ പഠിപ്പിസ്റ്റായിരുന്നു, താൻ നേരേ തിരിച്ചും. പണ്ടേ വണ്ണമുള്ള ശരീര പ്രകൃതിയാണ്. സ്കൂൾ കാലത്തൊക്കെ നല്ല വണ്ണമുണ്ടായിരുന്നു പൊക്കവും കുറവായത് കൊണ്ട് കൂട്ടുകാർ കളിയാക്കും.
അതുകൊണ്ടു തന്നെ അധികമാരോടും സംസാരിക്കാത്ത എപ്പോഴും പുസ്തകങ്ങളുമായി നടക്കുന്ന പാവം കുട്ടിയായിരുന്നു.
ആ സമയത്തെ വായനയാണ് വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ കോളമിസ്റ്റായപ്പോൾ സഹായിച്ചത്. കുറച്ചെങ്കിലും പൊക്കം വയ്ക്കണമെന്ന മോഹം കൊണ്ടും കൂട്ടുകാരുടെ കളിയാക്കൽ പേടിച്ചും സൈക്ലിങ് ശീലമാക്കി.
അതു ഗുണം ചെയ്തു. ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞാണ് സിനിമയിൽ അവസരം തേടി തുടങ്ങിയത്. അന്നു നന്നായി വർക്കൗട്ട് ചെയ്ത് സിനിമയ്ക്ക് വേണ്ടിയുള്ള ഫിഗർ സ്വന്തമാക്കിയിരുന്നു. പക്ഷേ, ആദ്യത്തെ നാലു വർഷം പങ്കെടുത്ത ഓഡിഷനിലെല്ലാം തന്നെ റിജക്ട് ചെയ്തു പിന്നെ പരസ്യങ്ങൾ കിട്ടി.
അതിന് ശേഷമാണ് അഭിനയത്തിൽ സജീവമായത്. തന്മാത്രയിലെ റോൾ പല നടിമാരും വേണ്ടന്നു വച്ചതാണ് എന്നു ബ്ലെസി സാർ പറഞ്ഞതോർക്കുന്നു. ലേഖയാകാൻ വേണ്ടി വണ്ണം കൂട്ടി, ഡൾ മേക്കപ് ഇട്ടു, സാരികളും വില കുറഞ്ഞവ.
നെടുമുടി വേണു ചേട്ടനാണ് അഭിനയത്തിന്റെ ടിപ്സ് പറഞ്ഞു തന്നത്.
മലയാളം ഒട്ടും അറിയാത്ത എന്നെ ഡയലോഗ് പഠിപ്പിച്ചത് ചീഫ് അസോസിയേറ്റ് ഡയറക്ടറായ തോമസ് ചേട്ടനാണ്. വാക്കിന്റെ ടോണും മൂളലും വരെ അതേപടി പ്രോംപ്റ്റ് ചെയ്തു തന്നു എന്നാണ് മീരാ വാസുദേവ് പറയുന്നു.