മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെയാണ് ആര്യ ആരാധകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസിൽ എത്തിയതോടെ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുകയായിരുന്നു.
പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ താരത്തിന് ആ ബന്ധത്തിൽ ഒരു മകളുണ്ട്.പക്ഷെ അത് വേർപിരിഞ്ഞ ശേഷം സിംഗിൾ മദറായി ജീവിക്കുന്നതിന് ഇടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തിൽ ആകുന്നത്.
ബിഗ് ബോസ് മലയാളം സീസണിൽ പങ്കെടുക്കവേ അവിടെ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ജാൻ എന്നാണ് അയാളുടെ പേരെന്നും തങ്ങൾ ഉടൻ വിവാഹിതർ ആകുമെന്നും ആര്യ തുറന്നു പറഞ്ഞത്.
എന്നാൽ ഈ ഷോയിൽ നിന്നും ആര്യ പുറത്തിറങ്ങിയപ്പോൾ തന്റെ കാമുകൻ തന്നെ ചതിച്ചെന്നും അയാൾ ഇപ്പോൾ തന്റെ സുഹൃത്തിന്റെ കാമുകൻ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന ആര്യയുടെ തുറന്നു പറച്ചിലാണ് വീണ്ടും വൈറലാകുന്നത്.
ഞാൻ ചെയ്ത് ഏറ്റവും വലിയ തെറ്റ് അയാളെ വിശ്വസിച്ചതാണ്. ആ വിശ്വാസത്തിന്റെ പുറത്താണല്ലോ ബിഗ് ബോസ് പോലെ അത്രയും വലിയ ഒരു ഷോയിൽ വന്ന് നിന്ന് ആ ഇഷ്ടം തുറന്ന് പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു അങ്ങനെ ഒരു വിശ്വാസം ആയാളും എനിക്ക് തന്നു.
അന്ന് അയാളാണ് എന്നെ ബിഗ്ബോസിലേക്ക് പോകാൻ എയർപോർട്ടിൽ കൊണ്ടുവിട്ടത്. അന്ന് അവിടെ വെച്ച് അയാൾ എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിന്റെ അർഥം പിന്നീടാണ് എനിക്ക് മനസിലായത്. നീ അവിടെ പോയി നമ്മുടെ ഈ റിലേഷനെ കുറിച്ച് പറയുന്നുണ്ടോയെന്ന് അയാൾ എന്നോട് ചോദിച്ചിരുന്നു.
അത്തരമൊരു സാഹചര്യമുണ്ടായാൽ ചിലപ്പോൾ പറയുമായിരിക്കും എന്നാണ് അന്ന് അയാൾക്ക് ഞാൻ നൽകിയ മറുപടി. അപ്പോൾ അയാൾ എന്നോട് പറഞ്ഞു പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന്. അന്ന് അയാൾ പറഞ്ഞ ആ വാക്കുകൾ ചെറുതായി വിഷമിപ്പിച്ചെങ്കിലും കാര്യമാക്കിയില്ല. അയാൾ അപ്പോൾ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
എന്റെ പേര് പരസ്യപ്പെടുത്തരുത് എന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. അയാൾ വളരെ സ്മാർട്ട് ആയിട്ട് എന്നെ വഞ്ചിച്ചു, അത് അയാൾക്ക് ഒരു പുതിയ കാര്യം അല്ലായിരുന്നു. കമ്മിറ്റഡാകാൻ അയാൾക്ക് താല്പര്യമില്ല, അയാൾക്ക് മറ്റുപല ഉദേശങ്ങളും അയാൾക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്.
ഞാൻ അത്തരത്തിലുള്ള ആളല്ല. ഇപ്പോൾ അയാൾ എന്റെ മറ്റൊരു സുഹൃത്തുമായി പ്രണയത്തിലാണ്. എന്റെ ഈ ഓൺലൈൻ ബിസിനസ്സ് തുടങ്ങാൻ അയാളാണ് അന്നെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചത്. ഇപ്പോഴാണ് എന്നിലെ ബെസ്റ്റ് വേർഷൻ പുറത്തുവന്നത്.
അയാൾ കാരണം എനിക്ക് സംഭവിച്ചിട്ടുള്ളത് എല്ലാം നല്ലതാണ്. അതു കൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഒരു ഫേവർ അയാൾക്ക് ചെയ്തു കൊടുക്കുന്നത് എന്നും കണ്ണ് നിറഞ്ഞ് കൊണ്ട് ആര്യ പറഞ്ഞിരുന്നു.