അതിന്റെ പേരിൽ അവൾ നീരസം പ്രകടിപ്പിച്ചു, എന്നോട് പിണങ്ങി എന്നെ ബ്ലോക്ക് ചെയ്തു; രണ്ട് വർഷങ്ങൾക്ക് ശേഷം പേളി മാണിയെ വീണ്ടും കണ്ട് ജിപി

8638

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. മിനിസ്‌ക്രീൻ അവതാരകയായി വർക്ക് ചെയ്യുന്നതിനോടൊപ്പം ബിഗ് സ്‌ക്രീനിലും സജീവമായിരുന്നു പേളി. മിനി സ്‌ക്രീനിലെ അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി.

ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാൻ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരിൽ നിന്നും പേളിയെ വേറിട്ട് നിർത്തുന്നത്.

Advertisements

ടെലിവിഷൻ ഷോകളിലൂടെയും മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും അതുപോലെ ഒരുപിടി മലയാള ചിത്രങ്ങളിലൂടെയുമാണ് പേർളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ബിഗ് ബോസ് ഷോയിൽ ഒപ്പം ഉണ്ടായിരുന്ന നടൻ ശ്രീനിഷുമായി പ്രണയത്തിൽ ആയ പേർളി പിന്നീട് ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.

Also Read
അതോർത്ത് ചില ദിവസങ്ങളിൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല: സ്വന്തം സുജാതയിലെ വില്ലത്തി ‘റൂബി’ അനു നായർ യഥാർഥ ജീവിതത്തിൽ ഇങ്ങനെ

പേളിയുടെ പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള പേളിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ജിപി എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ.

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരരായ താരങ്ങളാണ് ജിപിയും പേളിയും. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടി അവതരിപ്പിച്ചിരുന്നത് ഇരുവരും ചേർന്ന് ആയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും കോമിക് ടൈമിംഗുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അവതരണ ശൈലിയിലെ മികവിലൂടെ ആരാധകരുടെ ഹൃദയം കവർന്ന പേളിയും ജിപിയും രണ്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. സൈമ 2021 അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ജിപി വീണ്ടും തന്നെ പ്രിയ കൂട്ടുകാരിയെ കണ്ടുമുട്ടിയത്.

നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ചേർന്ന് ഒരു പരിപാടി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സൈമയ്ക്കുണ്ടായിരുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പേളിയുടെ കുഞ്ഞിനെ കാണാൻ പോലും ജിപിയ്ക്ക് സാധിച്ചിരുന്നില്ല.

കോവിഡ് വ്യപനമായിരിക്കുന്ന സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനേയും സന്ദർശിക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാ ആശങ്കയുണ്ടായിരുന്നു എന്നാണ് ജിപി പറഞ്ഞിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

തന്റെ യുട്യൂബ് ചാനലിലൂടെ ആദ്യമായി നിലയെ കണ്ടുമുട്ടിയ വീഡിയോയും ജിപി പങ്കുവച്ചിട്ടുണ്ട്. രണ്ട് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ അവളെ കണ്ടുമുട്ടി. കാലങ്ങൾക്ക് ശേഷമാണ് അവൾക്കൊപ്പം വേദി പങ്കിടുന്നത്. എന്നാലും, ഞങ്ങളുടെ കെമിസ്ട്രി പഴയത് പോലെ തന്നെയാണ്. പലതവണ അവളെ കാണാൻ പോകാൻ ശ്രമിച്ചതാണ്.

Also Read
ഞാനും പിഷാരടിയും സെറ്റിൽ കീരിയും പാമ്പും പോലെയാണ്, എന്നാൽ ഓൺ സ്‌ക്രീനിൽ വന്നാൽ അങ്ങനെയല്ല: വെളിപ്പെടുത്തലുമായി ആര്യ

പക്ഷെ പേളിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പരിഗണന നൽകിയാണ് പോകാതിരുന്നത്. അതിന്റെ പേരിൽ അവൾ കുറെ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നോട് പിണങ്ങുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ആദ്യമായി നില മോളെ കണ്ടത് സൈമയുടെ വേദിയിൽ വച്ചാണ്. പേളിയെ പോലെ തന്നെയാണ് നിലമോളും.

പേളിഷ് കുടുംബത്തെ ഒരുമിച്ച് കണ്ടതിൽ ഏറെ സന്തോഷം എന്നും ജിപി കുറിച്ചു. കൊറോണ വൈറസ് ലോക്ക് ഡൗണിനിടെ മെയിൽ ആണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ തന്റെ യുട്യൂബ് ചാനൽ ആരംഭിച്ചത്. ചുരുങ്ങിയ മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികം പേരാണ് പദ്മസൂര്യയുടെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

70 ലക്ഷത്തിലധികം ലൈക്കുകളാണ് ജിപി പങ്കുവച്ച വീഡിയോകൾക്ക് ലഭിച്ചിട്ടുള്ളത്. സർപ്രൈസ്, ഭക്ഷണം, യാത്ര, ട്രക്കിങ്, ഫാഷൻ, വസ്ത്രം, ബ്രാൻഡ് എന്നിവയാണ് ജിപിയും തന്റെ യുട്യൂബ് വഴി പങ്കുവയ്ക്കുന്നത്. അങ്ങനെ ജിപി പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണ് നിലയെ ആദ്യമായി കണ്ടപ്പോൾ എന്നത്. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടത്.

Advertisement