1980 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനായിരുന്നു ശങ്കർ. അക്കാലത്ത് മലയാള സിനിമയിൽ റൊമാന്റിക് നായകനായി പേരെടുത്ത നടനായിരുന്നു ശങ്കർ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനായി ആയിരുന്നു ശങ്കർ മലയാള സിനിമയിൽ എത്തിത്. ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ, തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി.
തുടർന്ന് നിരവധി സിനിമകളിൽ പ്രണയ നായകനായും നിരാശാ കാമുകനായും ഒക്കെ അഭിനയിച്ച ശങ്കറിന് പക്ഷേ ഒരു സൂപ്പർതാരമായി ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തിയ മോഹൻലാൽ താരരാജാവായി മാറുകയും ചെയ്തു. അതേ സമയം മലയാള സിനിമയിൽ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വളർച്ച മറ്റൊരു നടന്റെ തളർച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്.
കരിയറിന്റെ തുടക്കകാലത്ത് മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കർ. പക്ഷേ ശങ്കർ എന്ന നടന് മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാർ ആയി ഉയർന്നു വരാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. തനിക്കൊപ്പം സിനിമയിലെത്തിയ മോഹൻലാൽ സൂപ്പർ താരമായി മുന്നേറുകയും ചെയ്തു.
എന്നാൽ പിന്നീട് നീണ്ടകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ശങ്കർ ഇപ്പോഴിതാ ഭ്രമം എന്ന പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ശങ്കർ.
ആദ്യ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ, തുടർച്ചയായി കാമുക വേഷങ്ങളാണ് തന്നെ തേടിയെത്തിയതെന്ന് ശങ്കർ പറയുന്നു. ഇത് മടുത്തിട്ടാണ് മോഹൻലാൽ നായകനായ കിഴക്കുണരും പക്ഷി എന്ന ചിത്രത്തിലെ പ്രതിനായക വേഷം താൻ ചോദിച്ചു വാങ്ങിയതെന്നും ശങ്കർ പറയുന്നു.
1980കളുടെ രണ്ടാം പകുതിയായപ്പോഴേക്കും കാമുക വേഷങ്ങൾ മടുത്തു തുടങ്ങി. സുഖമോ ദേവിയിൽ അഭിനയിക്കുന്ന കാലത്തു വേണു നാഗവള്ളിയോടു ചോദിച്ചു വാങ്ങിയതാണു 1991ൽ കിഴക്കുണരും പക്ഷിയിൽ അവതരിപ്പിച്ച പ്രതിനായക വേഷം. (മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രതിനായകനായി അരങ്ങേറ്റം കുറിച്ച മോഹൻലാലായിരുന്നു കിഴക്കുണരും പക്ഷിയിൽ നായകൻ) എന്നും ശങ്കർ പറഞ്ഞു.
ഇടക്കാലത്ത് കേരളോൽസവം എന്ന സിനിമയിലൂടെ ശങ്കർ സംവിധായകന്റെ കുപ്പായവും അണിഞ്ഞിരുന്നു. മോഹൻലാൽ സൂപ്പർതാരമായ ശേഷം അദ്ദേഹത്തിന് ഒപ്പം ശങ്കർ അഭിമന്യു, ഇവിടം സ്വർഗമാണ് എന്ന സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.