മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വീരാജിനെ നായകനാക്കി പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലെ നായികയായി ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗ കൃഷ്ണ കോഴിക്കോട് സ്വദേശിനിയാണ്. വിമാനത്തിന് പിന്നാലെ പ്രേതം 2 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ.
ഇക്കഴിഞ്ഞ എപ്രിൽ അഞ്ചിനാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ദുർഗയുടെ വിവാഹം കഴിഞ്ഞത്. നിർമ്മാതാവായ അർജുൻ രവീന്ദ്രനാണ് നടിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ദുർഗയുടെ കഴുത്തിൽ അർജുൻ താലിചാർത്തിയത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
വിവാഹത്തിന് ശേഷം ദുർഗ്ഗ അഭിനയിക്കുന്ന പുതിയ ചിത്രമാണ് കുടുക്ക് 2025. നടൻ കൃഷ്ണശങ്കർ ആണ് കുടുക്ക് 2025ൽ
ദുർഗ കൃഷണയുടെ നായകനായി അഭിനയിക്കുന്നത്. ഇപ്പോഴിതാ കുടുക്ക് 2025 ലെ ഗാനരംഗത്തിൽ ഇരുവരും ഒന്നിച്ചുള്ള ലിപ്ലോക്ക് രംഗം ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി.
മാരൻ മറുകിൽ ചേരും എന്ന റൊമാന്റിക് ഗാനം ചിത്രീകരിച്ചതിനെ കുറിച്ചാണ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ദുർഗ കൃഷ്ണ പറഞ്ഞത്. തന്നെ ലിപ് ലോക്ക് ചെയ്യാൻ കൃഷ്ണശങ്കറിന് നാണമായിരുന്നു എന്നാണ് ദുർഗ പറയുന്നത്.
ലിപ്ലോക്കിന് മുമ്പ് കിച്ചുവിന് മൊയ്സ്ചറൈസർ, പെർഫ്യും ഒക്കെ അടിപ്പിക്കും. താൻ മുമ്പ് രണ്ട് സിനിമയിൽ ഇത് ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകൻ ബിലഹരി പറഞ്ഞത്.
നാണമുണ്ടായിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോൾ വൻ പെർഫോമൻസായിരുന്നു. നമ്മുടെ ജോലിയല്ലേ, തൊഴിലല്ലേ, ആ വിചാരത്തിലാണ് ചെയ്യുന്നത്. ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ല. രണ്ട് സെക്കൻഡ് ലിപ്ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അത് ചോദിക്കലായിരുന്നു.
ലിപ്ലോക് സീൻ കാണിച്ചത് ഭയങ്കര സ്ലോമോഷനിൽ ആയിരുന്നു. ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ കട്ടില്ല.
വേണ്ടത് എടുക്കാൻ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്ലോക് ചെയ്യുന്നു. ആദ്യം നെറ്റിയിൽ പിന്നെ മൂക്കിൽ ഇനി എവിടെയെന്ന് സ്വകാര്യത്തിൽ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ലിപ്ലോക് കഴിഞ്ഞ് തങ്ങൾ കട്ടേ എന്ന് പറഞ്ഞപ്പോഴാണ് നിർത്തിയത് എന്നാണ് ദുർഗ്ഗ കൃഷ്ണ പറയുന്നത്.