മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബോളിവുഡിലേക്ക്, പ്രധാന വേഷത്തിൽ താരദമ്പതികൾ, റീമേക്ക് ചെയ്യുന്നത് റിലൈൻസ് എന്റർടൈന്മെന്റ്‌സ്

28

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാരയും പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയായിരുന്നു എകം സാജൻ സംവിധാനം ചെയ്ത പുതിയ നിയമം. മലയാളത്തിൽ സുപ്പർഹിറ്റായിരുന്നു ഈ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്.

നടനും വിജി ഫിലിംസ് ഇന്റർനാഷണലിന്റെ ഉടമയുമായ അരുൺ നാരായനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പുറത്ത് വിട്ടിരിക്കുന്നത്. റിലൈൻസ് എന്റർടൈന്മെന്റ്‌സും നീരജ് പാണ്ഡെയുമാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് പോസ്റ്റിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിൽ മമ്മൂട്ടിയുടെയും നയൻതാരയുടെയും വേഷം ആരായിരിക്കും കൈകാര്യം ചെയ്യുക എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisements

നീരജ് പാണ്ഡെ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള താരദമ്പതികളാകും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അജയ് ദേവ്ഗൺ കാജോൽ, സെയ്ഫ് അലിഖാൻ കരീനാ കപൂർ, ദീപികാ പദുക്കോൺ രൺവീർ സിംഗ് എന്നീ പേരുകളാണ് ഹിന്ദി റീമേക്ക് വാർത്തകൾക്കൊപ്പം കേൾക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം ഉണ്ടാകും. 2016ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ എകെ സാജനാണ് സംവിധാനം ചെയ്തത്.

മമ്മൂട്ടിയുടെ ഒരുപാട് ചിത്രങ്ങൾ അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പുതിയ നിമയം. 4 വർഷത്തിന് ശേഷമാണ് റീമേക്ക് അവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ റിലൈൻസ് സ്വന്തമാക്കിയിരിക്കുന്നത്.

അതേ സമയം നയൻതാരയുടെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനവും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്ന നിലയിലും പുതിയ നിയമം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനവും നിരൂപക പ്രശംസകളും ചിത്രത്തെ തേടി എത്തിയിരുന്നു.

Advertisement