ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ ഒരു മത്സരാർത്ഥിയാണ് ജാനകി സുധീർ. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകി സുധീറിനെ മലയാളികൾ അടുത്തറിയുന്നത്.
ബിഗ് ബോസിൽ എത്തി പെട്ടെന്ന് തന്നെ ശ്രദ്ധ നേടാനും ജാനകിക്ക് കഴിഞ്ഞു. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് താരം പുറത്തു പോവുകയും ചെയ്തു. അടുത്തിടെ റിലീസായ ഹോളിവുണ്ട് ആണ് ജാനകി സൂധീറിന്റെ പുതിയ ചിത്രം. സ്വവർഗ അനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥയാണ് പറയുന്നത്.
സിനിമ ഇതിനോടകം തന്നെ സമൂഹത്തിൽ ഒട്ടനവധി ചർച്ചകൾക്ക് കാരണമായി. ലെസ്ബിയൻ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാനകി സുധീർ ആയിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ജാനകി സുധീർ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.
ഇപ്പോഴിതാ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജാനകി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. സൈലന്റ് മൂവി ആയതു കൊണ്ടു തന്നെ അഭിനയത്തിന് നല്ല പ്രാധാന്യം ഉണ്ടായിരുന്നു.
അങ്ങനെ സിനമയിലെ ആ മെയിൻ റോൾ ഞാൻ ചോദിച്ച് വാങ്ങുകയായിരുന്നു. ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. പിന്നെ ചിത്രത്തിൽ അത്ര ഇന്റിമസി വരുന്നില്ല. ഒരു ലിപ് ലോക്ക് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ. കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു.
പക്ഷെ നമ്മുടെ ടീം നല്ല സപ്പോർട്ടായിരുന്നു. അവസാന ഭാഗമായപ്പോഴാണ് ഈ സീനൊക്കെ ഷൂട്ട് ചെയ്തത്. അപ്പോഴേ ക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുക ആയിരുന്നു. പ്രൊഡ്യൂസറിന് അദ്ദേഹം ചെലവാക്കി യതിന്റെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമ്മുക്ക് എല്ലാവർക്കും സന്തോഷം തന്ന കാര്യമാണ്.
സിനിമയെ കുറിച്ച് നന്നായി അറിയാവുന്ന വർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കുറേ പേർ വിളിച്ചു പറഞ്ഞിരുന്നു. സിനിമയിൽ സീൻ ഉണ്ടെന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരടിയായി. കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിൽ ഇല്ല. ആദ്യമൊന്നും വീട്ടിൽ നിന്ന് സപ്പോർട്ട് ഒന്നും ഇല്ലായിരുന്നു. അവർക്ക് ഒടുവിൽ മനസിലായി, എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്.
പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകളുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇത് ഞാനായിട്ട് ആദ്യമായി ചെയ്യുന്നത് ഒന്നുമല്ല. പുറത്തുള്ള ആളുകൾക്കൊക്കെ ഇത് സിംപിൾ ആണ്. അതൊരു സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. അവിടെ നിന്ന് മാറുമ്പോൾ നമ്മുക്ക് ലോകമെന്താണെന്ന് കുറച്ചു കൂടി മനസിലാകും.
അതൊക്കെ ഞാൻ അമ്മയോട് പറഞ്ഞു. ഇപ്പോൾ ഏറെക്കുറേ അമ്മക്ക് മനസിലായി. അതുകൊണ്ട് പിന്നെ ഒന്നും പറയാറില്ല. ഇപ്പോൾ എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് ഞാൻ എത്തി. അരിവാൾ എന്നൊരു സിനിമ പുതിയതായി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതും ഒരു അവാർഡ് ടൈപ്പ് സിനിമ തന്നെയാണ്.
Also Read
കിടിലൻ ഫോട്ടോകളുമായി അപർണ ബാലമുരളി അഭിനയം മാത്രമല്ല ലുക്കിലും പൊളിയാണെന്ന് ആരാധകർ, വൈറൽ
ഒരു ട്രൈബൽ സ്റ്റോറിയാണ് വയനാട്ടിലാണ് ഷൂട്ടിങ്ങൊക്കെ. അടുത്തമാസം 15 മുതൽ അതിന്റെ ചിത്രീകരണം തുടങ്ങും.
സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് പിറകെ പോകാറില്ല. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ സ്വാതന്ത്ര്യമാണ് ഞാൻ ചെയ്യുന്നത്.
പിന്നെ എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാൻ എന്ത് ചെയ്യണം, ഞാൻ എങ്ങനത്തെ ഫോട്ടോ എടുക്കണം എന്നുള്ളത്. അത് മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിലാണ് ഞാൻ എന്റെ കാര്യങ്ങൾ ചെയ്യുന്നതെന്നു ജാനകി സുധീർ വ്യക്തമാക്കുന്നു.