നഷ്ടപ്പെട്ട് പോകണ്ടാ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്, പക്ഷെ പുള്ളി പറഞ്ഞു വേണ്ടാന്ന്, പിന്നെ സംഭവിച്ചത് ഇങ്ങനെ: റെബേക്ക സന്തോഷിന്റെ വെളിപ്പെടുത്തൽ

591

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് റെബേക്ക സന്തേഷ്. കുട്ടിക്കാലം മുതൽ തന്നെ റെബേക്ക സന്തോഷ് സിനിമ രംഗത്തും സീരിയലിലുമായി സജീവമാണ്. നിരവധി സിനിമകളും സീരിയലുകളിലും റെബേക്ക ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ആണ് ഇന്നും പ്രേക്ഷകർ റെബേക്കയെ ഓർക്കുന്നത്. സപ്തമശ്രീ തസ്‌കര, തിരുവമ്പാടി തമ്പാൻ, ഒരു സിനിമക്കാരൻ, ടേക്ക് ഓഫ്, മിന്നാമിനുങ്ങ് തുടങ്ങിയ സിനിമകളിലാണ് റെബേക്ക ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 2011 മുതലാണ് റെബേക്ക സീരിയലുകളിൽ സജീവമായി തുടങ്ങുന്നത്.

Advertisements

ആദ്യം രണ്ട് സീരിയലുകളിൽ റെബേക്ക ബാലതാരമായി എത്തിയിരുന്നു. 2017ലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിൽ റബേക്ക നായികയായി എത്തുന്നത്. കാവ്യ എന്ന വക്കീൽ ആയാണ് റബേക്ക പരമ്പരയിൽ എത്തിയത്. ജീവ എന്ന നായകനായി എത്തിയത് ശ്രീരാം രാമചന്ദ്രൻ ആയിരുന്നു.

ഇരുവരുടെയും ജോഡി വൻ ഹിറ്റായിരുന്നു. പ്രവീണ, രാഘവൻ, ശ്രീലത നമ്പൂതിരി, ബീന ആന്റണി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തിയിരുന്നു. 2021 കസ്തൂരിമാൻ സീരിയൽ അവസാനിച്ചെങ്കിലും കാവ്യയും ജീവയും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്.

കസ്തൂരിമാൻ അവസാനിച്ച ശേഷം ഇടവേള എടുത്ത റബേക്ക പിന്നീട് എത്തിയത് കളിവീട് എന്ന സീരിയിലിലാണ്. ഇപ്പോൾ തിളങ്ങി നിൽക്കുന്നതും കളിവീടിലാണ്. കാവ്യയ്ക്ക് കിട്ടിയ അതേ സ്വീകാര്യതയാണ് കളിവീടിലെ പൂജയ്ക്കും പ്രേക്ഷകർ നൽകിയിരിക്കുന്നത്.

Also Read
പ്രണയിച്ചയാളുടെ കൂടെ 16ാമത്തെ വയസിൽ പോയി, അയാൾ ചതിച്ചു, അപ്പനായി വന്നവനും ചേട്ടനായി വന്നവനുമെല്ലാം എന്നെ ഉപയോഗിച്ചു, എന്നെ വെച്ച് പണക്കാരായി: വെളിപ്പെടുത്തി വിവാദ നടി അശ്വതി

അർജുൻ എന്ന നായകനായി എത്തുന്നത് നിതിൻ ജേക്ക് ജോസഫാണ്. കഴിഞ്ഞ വർഷം ആയിരുന്നു റബേക്ക സന്തോഷ് വിവാഹിത ആയത്. സിനിമ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് റെബേക്കയുടെ ഭർത്താവ്. വിവാഹ ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു. അധികം പുറത്തു വിടാതിരുന്ന ഇരുവരുടെയും പ്രണയകഥ തുറന്നു പറയുകയാണ് റെബേക്ക ഇപ്പോൾ.

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റെബേക്കയുടെ തുറന്നു പറച്ചിൽ. ശ്രീജിത്ത് ഏട്ടനെ താൻ ശ്രദ്ധിച്ച് തുടങ്ങയത് വർക്കിൽ കാണിക്കുന്ന ആത്മാർഥത കണ്ടിട്ടാണ്. വർക്ക് ചെയ്യാൻ തുടങ്ങിയാൽ പിന്നെ അതിൽ തന്നെ ആണ് മറ്റുള്ളതൊന്നും ശ്രദ്ധിക്കില്ല.

താൻ ആണ് ശ്രീജിത്തേട്ടനെ അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ടാണ് പ്രപ്പോസ് ചെയ്തത്. ഞാൻ മുമ്പ് സൂര്യയിൽ ഒരു സീരിയൽ ചെയ്യുമ്പോൾ പ്രമോ ഷൂട്ട് ചെയ്യാൻ വന്നതായിരുന്നു പുള്ളിക്കാരൻ.അപ്പോൾ എന്റെ കാലിൽ ഒരു സ്വർണ കൊലുസ് ഉണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു അത് ഊരിവെക്കട്ടെയെന്ന്.

നഷ്ടപ്പെട്ട് പോകണ്ടല്ലോയെന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. അപ്പോൾ പുള്ളി പറഞ്ഞു വേണ്ടാ കാലിൽ ഇട്ടോളുവെന്ന്. അങ്ങനെ കൊലുസും ഇട്ട് ഷൂട്ട് ചെയ്യുന്നതിനിടെ അത് വെള്ളത്തിൽപ്പോയി. ഞാൻ പിന്നെ ബഹളമുണ്ടാക്കി സ്വർണക്കൊലുസ് ഇല്ലാതെ പോകില്ലെന്നും പറഞ്ഞ്.

അപ്പോഴാണ് അദ്ദേഹം വെള്ളത്തിൽ ഇറങ്ങി മുങ്ങി തപ്പി കൊലുസ് തിരിച്ച് കണ്ടുപിടിച്ച് കൊണ്ടുവന്നത്. ശരിക്കും ഒരു സിനിമാറ്റിക്ക് സ്‌റ്റൈലായിരുന്നു ലവ് സ്റ്റോറി. ഷൂട്ട് ചെയ്യുന്നതിനിടെ കൊലുസ് വെള്ളത്തിൽപ്പോയി. പോയപ്പോൾ ഞാൻ ബഹളമുണ്ടാക്കി കൊലുസ് തിരികെ കിട്ടാതെ പോകില്ലെന്നും പറഞ്ഞു. അത് കണ്ടപ്പോൾ ശ്രീജിത്തേട്ടൻ വെള്ളത്തിൽ ഇറങ്ങി.

മുങ്ങി തപ്പി ഒടുവിൽ കണ്ടു പിടിച്ചു തന്നു. കാലിൽ തന്നെ ഇട്ടോളു എന്നും പറഞ്ഞു. അത് കഴിഞ്ഞാണ് ഞാൻ പുള്ളിയുടെ ക്യാരക്ടർ അറിയാൻ കുറച്ചുനാൾ കൂടെ ഫ്രണ്ടായി നടന്നു. അങ്ങനെ മനസ്സിലാക്കിയതിന് ശേഷമാണ് ഇഷ്ട്ടം തുറന്ന് പറഞ്ഞതെന്നും റബേക്ക പറയുന്നു.

അതുകഴിഞ്ഞിട്ട് പുള്ളിയുടെ ക്യാരക്ടർ എന്താണെന്ന് അറിയാൻ കുറച്ചുനാൾ ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ടായി സഞ്ചരിച്ച് നോക്കി. പുള്ളിക്കാരനെ കുറിച്ച് ഒന്നും മനസിലാക്കാതെ പെട്ടന്ന് ചാടിക്കേറി പ്രപ്പോസ് ചെയ്തിട്ട് കാര്യമില്ലല്ലോ. എനിക്കും അദ്ദേഹം എന്താണെന്ന് മനസിലാക്കണം എന്നുണ്ടായിരുന്നു എന്നും റെബേക്ക സന്തോഷ് പറയുന്നു.

Also Read
പലരും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഏറെ കഷ്ടപ്പെട്ടാണ് ഇങ്ങനെ ആയി തീർന്നത്, വെളിപ്പെടുത്തലുമായി ഹണി റോസ്

Advertisement