തൊണ്ണൂറുകളുടെ തുടക്കത്തിൽ പരസ്യ രംഗത്ത് നിന്നും സിനിമയിലെത്തി തന്റെ അഭിനയ ജീവിതം തുടങ്ങിയ താരമാണ് ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മുട്ടി നായകനായ അനശ്വരം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.
1991 ൽ ആയിരുന്നു അനശ്വരത്തിലൂടെ ശ്വേതാ മേനോൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ തുടക്കകാരി എന്ന നിലയിൽ ആദ്യ സിനിമയിൽ വേണ്ടത്ര താരം ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ വേണം പറയാൻ.
അതേ സമയം മിസ് ഇന്ത്യ ഏഷ്യ പസഫിക് പട്ടം നേടിയിട്ടുള്ള ശ്വേതാ മേനോൻ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉൾപ്പെടെ വിവിധ ഭാഷകളിലെ സിനിമകളിൽ തിളങ്ങിയ താരമാണ്. നിരവധി ആരാധകരും താരത്തിനുണ്ട്. കാ മ സൂ ത്ര കോ ണ്ടത്തിന്റേത് അടക്കം നിരവധി വമ്പൻ കമ്പനിയുടെ പരസ്യങ്ങളിൽ അഭിനയിച്ച ശ്വേത മേനോൻ തന്റെ സ്ഥാനം പരസ്യ മേഖലയിലും താരം നേടിയെടുത്തു.
ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ കാ മസൂ ത്ര പരസ്യം തരംഗം ആയി മാറിയിരുന്നു. എന്നാൽ ഒരുപാട് വിമർശനവും താരത്തെ തേടി എത്തിയിരുന്നു എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്തില്ല താരം തന്റെ കരിയറുമായി അഭിനയ ലോകത്ത് സജീവം ആയി തന്നെ ഉണ്ടായി.
അങ്ങനെ ആദ്യമായി താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു സാക്ഷാൽ അമീർ ഖാന്റെ നായിക ആയിട്ടാണ് താരം എത്തിയത്. അതിന് ശേഷം കൈ നിറയെ സിനിമയായി താരം തെന്നിന്ത്യ ഒട്ടാകെ സജീവം ആവാൻ ആരംഭിച്ചു.
ഇന്ത്യൻ സിനിമയിൽ ഒട്ടുമിക്ക എല്ലാ ഭാഷയിലും അഭിനയിച്ച ശ്വേതയ്ക്ക് സിനിമയിൽ ഒരുപാട് ആൾക്കാ രോട് ഇഷ്ടവും ക്രഷും തോന്നീട്ട് ഉണ്ടെന്നും താരം പറയുകയുണ്ടായി. പണം ഉണ്ടാകാൻ വേണ്ടി ഒരുപാട് സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ചിലപ്പോൾ തനിക്ക് തോന്നാറുണ്ട് അങ്ങനെ ഉള്ള സിനിമയിൽ അഭിനയിക്കേണ്ടായിരുന്നു എന്ന്. തനിക്ക് വികാരങ്ങൾ പെട്ടെന്ന് വരാറുണ്ട് അത് കൊണ്ട് തന്നെ തനിക്ക് സിനിമയിൽ ഒരുപാട് പേരോട് ക്രഷും ഇഷ്ടവും തനിക്ക് തോന്നീട്ടുണ്ട് എന്നാണ് താരം തുറന്ന് പറഞ്ഞത്. അതേസമയം ജീവിതത്തിലും സിനിമയിലും തനിക്ക് ഒരുപാട് അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞിരുന്നു.
എന്നാൽ ആ തെറ്റുകൾ ആലോചിച്ചു ഒരിക്കൽ പോലും വിഷമിച്ചിട്ടില്ല മറിച്ച് ആ തെറ്റുകൾ ഓർത്തു കൊണ്ട് എന്നും ചിരിക്കാറുണ്ട്. പറയാൻ ആണെങ്കിൽ ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്നാൽ പോലും ചില തെറ്റുകൾ സംഭവിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിൽ താൻ എത്തിയത്.
ചില തെറ്റുകൾ അറിഞ്ഞുകൊണ്ട് തന്നെ താൻ നടത്തിയിട്ടുണ്ട് തെറ്റുകൾ ചെയ്യുമ്പോൾ സങ്കടം തോന്നിയിരുന്നെങ്കിൽ ഒരുപക്ഷെ താൻ ഇപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നും നേരത്തെ നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.