ഞാൻ ചാരിക്കിടക്കകയാണ്, പെട്ടെന്ന് അയാൾ എന്റെ പുറകിൽ തഴുകി, വായിൽ ആദ്യം വന്നത് തെറിയാണ് പുറകെ ഒറ്റ ഒന്നങ്ങ് കൊടുത്തു, മഞ്ജു വിജീഷ് പറയുന്നു

5988

നിരവധി സൂപ്പർഹിറ്റ് കോമഡി ഷോകളിലൂടേയും ടെലിവിഷൻ പരമ്പരകളിലൂടെയും എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജീഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

നിരവധി ഹിറ്റ് പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള മഞ്ജു കോമഡി പരിപാടികളിലേയും സ്റ്റേജ് ഷോകളിലേയുമെല്ലാം നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ രണ്ടു പേരെ തല്ലേണ്ടി വന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു വിജീഷ്.

Advertisements

ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. അടുത്തിടെ ഒരു സെക്യൂരിറ്റിക്കിട്ട് അടി കൊടുത്തെന്ന് കേട്ടുവല്ലോ എന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ അത് ശരിയാണ് കൊടുത്തതാണെന്ന് മഞ്ജു മറുപടി നൽകുന്നു.

Also Read
തന്നെ വിറ്റ് കാമുകന്മാർ കാശുണ്ടാക്കി, അവസരം മുതലാക്കി പലരും എന്നെ പിഴപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിച്ചു, നടി അശ്വതി ബാബുവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി മലയാളികൾ

ഇതോടെ എന്താണ് സംഭവം എന്ന് അവതാരകൻ ചോദിച്ചു. പിന്നാലെ നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു മഞ്ജു.
ഞാൻ ഭക്തയാണ് അമ്പലത്തിൽ സ്ഥിരമായി പോകുന്ന ശീലമുണ്ട്. അമ്പലത്തിൽ പോയി ഭഗവാനെ കൺനിറയെ കാണണം എന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്.

കണ്ടില്ലെങ്കിൽ സമാധാനം കിട്ടില്ല. അമ്പലത്തിൽ പോകുന്നത് ഇത്തിരി ശാന്തിയും സമാധാനവും ഒക്കെ കിട്ടാൻ വേണ്ടി ആണ്. അടുത്ത സമയത്ത് ഞങ്ങൾ പഴനിയിൽ പോയിരുന്നു. പക്ഷെ ക്യൂവിൽ നിന്നാൽ കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നി. ഇത്രയും ദൂരെ നിന്നും വരികയല്ലേ. അതിനാൽ നൂറ് രൂപ കൊടുത്ത് മുന്നിൽ നിൽക്കാനുള്ള ടോക്കണെടുത്തു.

150 രൂപ കൊടുത്താൽ ശരിക്കും മുന്നിൽ ഇരിക്കാം. പക്ഷെ ഞങ്ങൾ പത്ത് പതിനഞ്ച് പേരുണ്ടായിരുന്നതിൽ കുറേ കാശാകും എന്നു കരുതി നൂറ് രൂപയുടെ ടോക്കൺ മതിയെന്ന് പറഞ്ഞു. ക്യൂവിൽ നിൽക്കുമ്പോൾ തിരുമേനി തിരിഞ്ഞതിനാൽ ഭഗവാനെ ശരിക്കും കാണാൻ പറ്റിയില്ല.

ഈ സമയം അവിടെ നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ മാറ് മാറ് എന്ന് പറഞ്ഞ് തള്ളിക്കൊണ്ടിയിരിക്കുക ആണ്. ഞാൻ കാണാനായി നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. അയാൾ എന്റെ കൈയ്ക്ക് അടിച്ചു എല്ലാവരും നോക്കുന്നുണ്ട്. ഞാൻ ഡേയ് പൊമ്പുളയെ തൊടുന്നാ എന്ന് ചോദിച്ച് അയാൾക്കിട്ട് ഒരടി വച്ചു കൊടുത്തു.

ഉടനെ എന്താ എന്ന് ചോദിച്ച് അവിടുത്തെ തിരുമേനിയൊക്കെ വന്നു. സാധാരണ അമ്പലത്തിൽ പോയിട്ട് ഭഗവാനെ കണ്ടില്ലെങ്കിൽ സങ്കടപ്പെട്ട് വരുന്നതാണ്. അന്ന് എന്തോ നല്ല സമാധാനം തോന്നിയെന്നും മഞ്ജു പറയുന്നു.ഇതുപോലെ ഒരിക്കൽ തിരുവന്തപുരത്ത് ബസിൽ വച്ചൊരു അടിയുണ്ടാക്കിയെന്നും കേട്ടുവല്ലോ എന്നായി ശ്രീകണ്ഠൻ നായരുടെ അടുത്ത ചോദ്യം.

അതും വലിയൊരു സംഭവമായിരുന്നു. ഒരു ഷോ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. ഒന്നും പറയാൻ പറ്റിയില്ല. ഷോ കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ വരികയായിരുന്നു. രാത്രി ഒന്നര രണ്ട് മണിയായിക്കാണും. ഞാൻ സൈഡിലിരുന്ന് ഉറങ്ങുകയാണ്. ഏട്ടൻ നടുക്കിരുന്ന് ഉറങ്ങുന്നു. ഇപ്പുറത്ത് കുറച്ച് പ്രായമുള്ളൊരാൾ വന്നിരുന്നു.

Also Read
കിടിലൻ ഫോട്ടോകളുമായി അപർണ ബാലമുരളി അഭിനയം മാത്രമല്ല ലുക്കിലും പൊളിയാണെന്ന് ആരാധകർ, വൈറൽ

വന്നപ്പോൾ എന്നെയൊന്ന് നോക്കി. അന്ന് കോമഡിയൊക്കെ ചെയ്യുന്നതിനാൽ ആളുകൾ തിരിച്ചറിയുമായിരുന്നു. അതിനാൽ അധികം ഗൗനിക്കാതെ ഇരുന്നു. നല്ല ക്ഷീണവുമുണ്ടായിരുന്നു. ചടയമംഗംലത്തോ എങ്ങോ എത്തിയപ്പോൾ അങ്ങേർ പോകാനായി എഴുന്നേറ്റു.

പോകാൻ നേരം എന്നെയൊന്ന് തഴുകിയേക്കാം എന്നു കരുതി അയാൾ എന്നെയൊന്ന് തഴുകി. ഞാൻ ചാരിക്കിടന്ന് ഉറങ്ങുകയാണ്. പെട്ടെന്ന് പുറകിലൊരു തഴുകൽ. എനിക്ക് എന്തോ തോന്നി ഞാൻ ചാടി എഴുന്നേറ്റ് നോക്കുമ്പോൾ അയാൾ പെട്ടെന്ന് കൈ വലിക്കുന്നതാണ് കണ്ടത്. വായിൽ ആദ്യം വന്നത് തെറിയാണ് പുറകെ ഒറ്റ ഒന്നങ്ങ് കൊടുത്തു.

നല്ല ഉറക്കത്തിലായിരുന്ന ഏട്ടൻ ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് പോലും ചോദിക്കാതെ ചറ പറാന്ന് അടി തുടങ്ങി. ഞാൻ അടിക്കുന്നത് കണ്ടപ്പോഴേക്കും അടിക്കുകയായിരുന്നു. ബസിലുള്ളവരൊക്കെ എഴുന്നേറ്റു. അങ്ങനെ ചറ പറ അടിയായി.
ആ സ്റ്റോപ്പിൽ ഇറങ്ങേണ്ടിയിരുന്നത് കൊണ്ട് മാത്രം അയാൾ രക്ഷപ്പെട്ടു. അതിന് ശേഷം രാത്രി ബസിലുള്ള യാത്ര പരമാവധി ഒഴിവാക്കും.

അത്ര പറ്റാത്തതാണെങ്കിൽ മുന്നിൽ ഡ്രൈവറുടെ പിന്നിലായുള്ള സീറ്റിൽ ഇരിക്കും. സേഫ്റ്റി പിൻ എപ്പോഴും കയ്യിൽ ഉണ്ടാകും ഇത് പണ്ടു തൊട്ടേ ഉള്ളതാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ അനുഭവിക്കുന്നതിനാൽ കരുതി ഇരിക്കാറുണ്ടെന്നും മഞ്ജു വിജീഷ് വ്യക്തമാക്കുന്നു.

Advertisement