മോഡലായും ചില സിനിമകളിൽ സഹനടിയായും ചില സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് അശ്വതി ബാബു. എന്നാൽ ല ഹരി പെ ൺ വാ ണി ഭ കേ സു ക ളിൽ അകപ്പെട്ടതോടെയാണ് അശ്വതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
സീരിയലിലേക്കും സിനിമയിലേക്കും അഭിനയിക്കാൻ വന്നതിന് പിന്നാലെ ച തി ക്കുഴികളിലേക്ക് വീണ് പോയ നിരവധി നടിമാരുണ്ട് അതിലൊരാൾ കൂടിയാണ് അശ്വതി ബാബു. പതിനാറാം വയസിൽ പ്രണയിച്ച ആളുടെ കൂടെ വീട്ടിൽ നിന്നും പോയതിന് പിന്നാലെയാണ് തന്റെ ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടായതെന്നാണ് നടി പറയുന്നത്.
മനോരമ ഓൺലൈന്റെ അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ. തനിക്കിപ്പോൾ ഇരുപത്തിയഞ്ച് വയസായി. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അഭിമുഖത്തിൽ നടി പറയുന്നു. 16ാം വയസിൽ പ്രണയിച്ചവന്റെ കൂടെ പോയത് ചതിയിലേക്കെന്നാണ് നടി പറയുന്നത്.
അമ്മയും ആങ്ങളയും നല്ല രീതിയിൽ വളർത്തിയ ആളാണ് ഞാൻ. എന്നാൽ പതിനാറാമത്തെ വയസിൽ പ്രണയിച്ച ആളുടെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയി. എന്നെ കെട്ടുമെന്ന് പറഞ്ഞത് കൊണ്ടാണ് എല്ലാത്തിനും നിന്നത്. പക്ഷേ ഇവർ എന്നെ വച്ച് പണമുണ്ടാക്കുകയാണ് ചെയ്തത്. എനിക്ക് പണത്തിന്റെ ആവശ്യമില്ല. എല്ലാം അവർക്ക് കൊടുത്തു. പക്ഷേ ചതിക്കപ്പെട്ടു.
ഇക്കാര്യങ്ങളെല്ലാം വീട്ടുകാർ അറിഞ്ഞപ്പോഴെക്കും വർഷങ്ങൾ കഴിഞ്ഞു. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് താനും തന്റെ വീട്ടുകാരുമെന്ന് അശ്വതി പറയുന്നു. ലോറി ഡ്രൈവറായിരുന്നു അദ്ദേഹം. എന്നെ ഉപയോഗിച്ചാണ് അയാൾക്ക് ഇത്രയേറെ സമ്പാദ്യം ഉണ്ടായത്.
നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഒരു അമേരിക്കക്കാരൻ തന്ന പണം ഞാൻ അയാൾക്ക് നൽകിയിരുന്നു. കൂടെ ജീവിക്കുന്ന ആൾക്ക് പാർട്നർഷിപ് എന്ന നിലയിലാണ് പണം നൽകിയത്. അദ്ദേഹം എന്നെ നോക്കൂം എന്നാണ് വിശ്വസിച്ചതും. എന്നാൽ എന്നെ ഒഴിവാക്കി അയാൾക്ക് പൈസ മാത്രം മതിയെന്നായി എന്നും അശ്വതി പറയുന്നു.
ഇത് തെറ്റാണെന്ന് ഒരാളോട് പറയാൻ അന്നെനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഒരു സിനിമയിലുമില്ല. നല്ല രീതിയിൽ ജീവിക്കാനായി ഒത്തിരി ശ്രമിക്കുന്നുണ്ട്. പക്ഷേ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോൾ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല.
Also Read
ഈ കുട്ടി താരങ്ങൾ ആരൊക്കെ എന്ന് മനസ്സിലായോ, ഈ സിനിമ ഏതാണെന്ന് അറിയാമോ
പതിനാറ് വയസുള്ളപ്പോൾ മുതൽ ആരെങ്കിലും കുറ്റപ്പെടുത്തിയാലും കുറ്റങ്ങൾ ഏൽക്കുന്ന ഒരാളാണ് ഞാൻ. ഇത് തെറ്റാണെന്ന് ഒരാളോട് പറയാൻ അന്നെനിക്ക് അറിയില്ലായിരുന്നു. ഇന്നെനിക്ക് അറിയാമെന്നും നടി കൂട്ടിച്ചേർത്തു. പുറമേ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകർന്നു. ഉറക്കമില്ലാത്ത അവസ്ഥയാണ്.
ആരോട് ചിരിച്ച് സംസാരിക്കണമെന്ന് അറിയാത്ത ആളായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനുമെല്ലാം ഉപയോഗി ക്കുകയാണ്. എന്നെ കുറിച്ച് പറഞ്ഞ് സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നേയുള്ളു. ഇപ്പോൾ പിന്നെ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേയുള്ളു എന്നറിയാം എന്നും അശ്വതി പറഞ്ഞു.