കേരളത്തിലെ സർക്കാർ അംഗീകൃത കൊമേഡിയൻ താൻ മാത്രമാണ്, തനിക്ക് ശേഷം ആരും വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു: സുരാജ് വെഞ്ഞാറമ്മൂട്

119

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികലുടെ പ്രിയ നടനായി മാറിയതാരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് കൊമേഡിയനായും നായകനായും മാറുകയായിരുന്നു താരം. മിനി സ്‌ക്രീൻ സ്‌കിറ്റുകളിലും സജീവമായിരുന്ന താരം ഇപ്പോഴും മിനിസ്‌ക്രീനിൽ അവതാരകനായും തിളങ്ങുന്നുണ്ട്.

സ്വഭാവ വേഷങ്ങൾ ചെയ്ത് ദേശീയ അവാർഡ് വരെ നേടിയെടുത്തുള്ള വ്യക്തികൂടിയാണ് സുരാജ് വെഞ്ഞാറമ്മൂട്. അതേ സമയം കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ച അവസാന കലാകാരൻ കൂടിയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഇപ്പോഴിതാ ഈ അവാർഡിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരമിപ്പോൾ.

Advertisements

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ തുറന്നു പറച്ചിൽ. 2013ന് ശേഷം സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിൽ നിന്നും മികച്ച ഹാസ്യതാരം എന്ന കാറ്റഗറി ഒഴിവാക്കിയിരുന്നു. തനിക്ക് ശേഷം ആരും വേണ്ടെന്ന് സർക്കാർ തീരുമാനിച്ച് കാണുമെന്നും സർക്കാരിന്റെ ആസ്ഥാന കൊമേഡിയൻ പട്ടം തനിക്ക് മാത്രമുള്ളതാണെന്നും സുരാജ് അഭിമുഖത്തിൽ തമാശരൂപേണ പറയുന്നു.

Also Read
അതിന്റെ ആവശ്യം ഇല്ല, വളരെ കെയർഫുൾ ആണ് ഇപ്പോൾ, ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ട: തുറന്നു പറഞ്ഞ് ലക്ഷ്മി നായർ

കേരളത്തിലെ സർക്കാർ അംഗീകൃത കൊമേഡിയൻ താൻ മാത്രമാണ് എന്നും സുരാജ് പറയുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അയാൾ നിൽക്കുന്ന സ്പേസിൽ ഒരു അംഗീകാരം ലഭിക്കുക എന്നത് വളരെ വലിയ കാര്യമാണെന്നും അതിൽപരം സന്തോഷം വേറെയില്ലെന്നും സുരാജ് പറയുന്നുു. 2009ൽ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിനാണ് സുരാജിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

2010ൽ ഒരു നാൾ വരും എന്ന ചിത്രത്തിനും 2013ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനുമാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്. ഡോക്ടർ ബിജുവിന്റെ പേരറിയാത്തവർ എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള അവാർഡ് ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും എന്നാൽ ക്യാരക്ടർ അവാർഡ് പ്രതീക്ഷിച്ചിരുന്ന തനിക്ക് വീണ്ടും കൊമേഡിയനുള്ള അവാർഡ് തന്നെയാണ് ലഭിച്ചതെന്നും സുരാജ് പറയുന്നു.

പേരറിയാത്തവർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ പല സംവിധായകരും തന്നെ കോമഡി റോളുകളിൽ കാസ്റ്റ് ചെയ്യാൻ മടിച്ചിരുന്നതായും സുരാജ് പറയുന്നു. ഡോക്ടർ ബിജുവാണ് തന്നോട് ആദ്യമായി ഒരു കഥ പറഞ്ഞ സംവിധായകനെന്നും സുരാജ് പറയുന്നു.

പേരറിയാത്തവർ തന്നെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നെന്നും താരം പറഞ്ഞു. 2 മണിക്കൂർ സിനിമയിൽ ആകെ മൂന്നോ നാലോ ഡയലോഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ആദ്യമായി സിങ്ക് സൗണ്ട് ഉപയോഗിച്ചത് പേരറിയാത്തവരിൽ ആണെന്നും അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ആ സിനിമയിലേതെന്നും സുരാജ് വ്യക്തമാക്കുന്നു.

Also Read
മോഹൻലാൽ ചിത്രത്തിലെ മണവാട്ടിയായി തുടക്കം, പിന്നീട് മസാല സിനിമകളിലെ മാദക റാണി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും; നടി മറിയയുടെ ഇപ്പോഴത്തെ ജീവിതം

Advertisement