ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ബിഗ്രേഡ് സിനിമയിലെ സൂപ്പർ നായികയായിരുന്നു മറിയ. മലയാളത്തിൽ ബിഗ്രേഡ് സിനിമകളുടെ കുത്തൊഴുക്ക് ഉണ്ടായത് തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കകാലത്തും ആയിരുന്നു. ആ കാലഘട്ടത്തിൽ ബിഗ്രേഡ് സിനിമകൾക്ക് മുന്നിൽ സൂപ്പർതാര പടങ്ങൾ വരെ പൊട്ടി തകരുന്ന കാഴ്ചയായിരുന്നു സംജാതമായിരുന്നത്.
അന്ന് ഇത്തരം മസാല സിനിമകളിലെ മിന്നും താരമായിരുന്ന മറിയക്ക് വൻ ആരാധവൃന്ദം തന്നെ ഉണ്ടായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മണവാട്ടിയുടെ വേഷത്തിലാണ് മരിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ബിഗ്രേഡ് ചിത്രങ്ങളിൽ നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് മരിയ. മരിയയെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആ കുറിപ്പ് ഇങ്ങനെ:
കൊച്ചിയിൽ പത്ത് വർഷം ഇന്ത്യൻ നേവി പെറ്റിഓഫീസറായി സേവനമനുഷ്ഠിച്ച ഡിക്രൂസ് മേട്ടുപ്പാളയത്തേക്ക് കുടുംബം പറിച്ചു നടുന്നതോടെയാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്. ഡിക്രൂസ് ജൂഡി ദമ്പതികൾക്ക് രണ്ട് പെൺമക്കൾ. മൂത്തവൾ മറിയ കലാകായിക മത്സരങ്ങളിൽ മിടുക്കിയായിരുന്നു. പഠനത്തിലും അതിസമർഥ. ഇളയവൾ ക്രിസ്റ്റീന. ജൂഡി കൊല്ലം കാരിയായിരുന്നു ഡിക്രൂസ് കൊച്ചിക്കാരനും. ഡിക്രൂസിന് കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഒരു തൊഴിൽ അത്യാവശ്യം ആയിരുന്നു.
വിക്കോസ് എന്ന കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി കിട്ടിയപ്പോൾ കുടുംബം സന്തോഷിച്ചു. മൂത്ത മകൾ മറിയക്ക് ആയിരുന്നു ഏറെ ആഹ്ലാദം. വിക്കോസിലെ ജീവനക്കാരുടെ ക്ലബ്ബിൽ വാരാന്ത്യത്തിൽ നാടകങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ അഭിനയിക്കാം. വരുമാനത്തിനും പ്രസിദ്ധിക്കും വേറെവിടെയും പോകേണ്ടതില്ല. മറിയയുടെ ആഗ്രഹം പോലെ കാര്യങ്ങൾ നീങ്ങി.
നാടകാഭിനയവും നൃത്തവുമൊക്കെയായി പത്താം ക്ലാസിൽ വച്ചേ അവർക്കങ്ങനെ ഒരു താര പരിവേഷമായി. ഉതവും കരങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മേട്ടുപ്പാളയത്ത് നടക്കുകയാണ്. കമ്പനിയിലെ ഒരു സ്റ്റാഫ് ഷൂട്ടിംഗ് കാണാൻ വന്ന മറിയയെ സംവിധായകന് പരിചയപ്പെടുത്തി. അന്നവർ പത്താം ക്ലാസിലാണ്. കുറേ സ്റ്റില്ലുകൾ എടുത്ത് മറിയ തിരിച്ചു പോന്നു ആ സംഭവം അവിടെ മറന്നു. ആറുമാസം കഴിഞ്ഞപ്പോൾ ചെന്നൈയിൽ എത്താൻ പറഞ്ഞു കൊണ്ട് ഒരു സന്ദേശം ലഭിച്ചു.
ദ്വാരകീഷിന്റെ പടം ഗൗരി കല്യാണത്തിൽ നായികയായി അങ്ങനെ സിനിമാ ത്തുടക്കമായി. ഹർഷവർദ്ധനായിരുന്നു മറിയയുടെ നായകൻ. തരളേ നന്ന മഹ എന്നൊരു കന്നടച്ചിത്രത്തിൽക്കൂടി നായികയായതിനു ശേഷം അവർ പീനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു. പ്രിയദർശന്റെ മിന്നാരത്തിന്റെ ഷൂട്ടിംഗ് ഊട്ടി മേട്ടുപാളയം ഭാഗത്തായിരുന്നു. അന്ന് മറിയ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
മിന്നാരത്തിലെ നവവധുവിന്റെ വേഷം മാതൃഭാഷയോടുള്ള മമത കൊണ്ടാണ് അവർ സ്വീകരിച്ചത്. മിന്നാരത്തിനു ശേഷം ചെറുതും വലുതുമായ വേഷങ്ങൾ അവരെ തേടി എത്തിക്കൊണ്ടിരുന്നു. കമ്പോളത്തിൽ നായികയായി പ്രമോഷൻ.മാന്ത്രികം, നിർണയം,കാലാപാനി എന്നിവയിലെ കൊച്ചു വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പല്ലാവൂർ ദേവനാരായണൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മേഘം, ഉദയപുരം സുൽത്താൻ എന്നീ ചിത്രങ്ങളിൽ ചന്ദ്രനുദിക്കുന്നതിലെ മറിയയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മികച്ചതായിരുന്നു. സിനിമ ഉപജീവനമാർഗമാക്കാൻ മറിയ ആഗ്രഹിച്ചില്ല.
ഗവൺമെന്റ് ജോലിയായിരുന്നു ഉന്നം. ലൊക്കേഷനുകളിൽ അക്കാലം ഒരു കെട്ട് പുസ്തകങ്ങളുമായാണ് മറിയ എത്തിയിരുന്നത്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ എം എ ബിരുദം നേടി.ഉദയപുരം സുൽത്താനിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രശസ്ത തിരക്കഥാകൃത്തുവഴി കാതര എന്ന ചിത്രത്തിലേക്ക് മറിയ കരാറാവുന്നത്.
ഹൈലൈറ്റ് ക്രിയേഷന്റെ ബാനറിൽ ബെന്നി പുളിക്കൽ സംവിധാനം ചെയ്ത കാതരയിൽ ടൈറ്റിൽ വേഷമാണ്. മൂന്നാറിൽ ഒരുങ്ങിയ ഈ സിനിമയിൽ ഷക്കീലയുമുണ്ടായിരുന്നു. പക്ഷെ കുട്ടൻ, യതീന്ദ്രൻ എന്നീ ചെറുപ്പകാരെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യമായി കാതരയിൽ മറിയ സ്‌കോർ ചെയ്തു. ചിത്രം 2000 ലെ ഹിറ്റുകളിലൊന്ന്. ജയൻ പൊതുവാളിന്റെ ഉണ്ണിമായയിലും മറിയയ്ക്ക് ടൈറ്റിൽ വേഷം ലഭിച്ചു. കാതരയ്ക്കു പിറകെ ഉണ്ണിമായയും റിലീസായി അതും ഹിറ്റ്.
രാസലീലയിൽ സാലിയായി അഭിനയിക്കുമ്പോഴാണ് ആദ്യമായി തന്റെ സിനിമകളുടെ ഇമ്പാക്ട് മറിയ തിരിച്ചറിയുന്നത്. ആ ലൊക്കേഷനിൽ ആലീസ് എന്ന ഇതര നായികയായി ഷക്കീലയുമുണ്ടായിരുന്നു. പക്ഷെ കൂടുതൽ പേരും മറിയയെയാണ് ശ്രദ്ധിച്ചത്. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാൻ യുവാക്കളുടെ നീണ്ട നിര. ഷക്കീലയക്ക് മറിയയോട് വിദ്വേഷമുണ്ടാകുന്നത് അങ്ങനെയായിരിക്കണം.. ഇതിനെ കുറിച്ച് ആത്മകഥയിൽ ഷക്കീല സൂചിപ്പിച്ചിട്ടുണ്ട്.
പിന്നീട് നന്മ മനസുള്ള മറിയ ഷക്കീലയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറുകയും ചെയ്തു. മോഹനയനങ്ങളിലെ സിസിലി, തിരുനെല്ലിയിലെ കാവേരി, കാദംബരിയിലെ കാദംമ്പരി, മലരമ്പനിലെ പ്രേമ, അനന്തപുരം രാജകുമാരിയിലെ അധ്യാപിക, വാണിഭത്തിലെ റാണി, മാനസയിലെ മാനസ, മിസ്സ് രതിയിലെ സൗമ്യ എന്നിങ്ങനെ മറിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകുന്നു.
അനന്തപുരം രാജകുമാരിയിൽ അഭിനയിക്കവേ ഒരഭിമുഖത്തിൽ മറിയ വെളിപ്പെടുത്തി: ഇപ്പോഴാണ് എന്റെ സമയം വന്നത് നായികയായി ഒരേ സമയം ആറു ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ശരീര ഭംഗിയും അഭിനയ പാടവവും വെളിപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങൾ. ഒപ്പം തമിഴിലും കന്നഡത്തിലും ധാരാളം സിനിമകൾ. ഇതിലധികം ഭാഗ്യം സിനിമയിൽ ഒരു നടിയ്ക്ക് കിട്ടാനില്ല. 2001 ൽ ശിവയുടെ സംവിധാനത്തിൽ സ്വന്തം പേരിൽ ഒരു ചിത്രത്തിൽ അഭിനയിക്കാനും മറിയയ്ക്ക് അവസരം ലഭിച്ചു.
ദയാൽ എന്ന നടനാണ് മറിയയിൽ മറിയയുടെ നായകനായി എത്തിയത്. 2003 ൽ നീല തരംഗം ഏറെക്കുറെ നിലച്ച കാലഘട്ടത്തിൽ ഈ സിനിമ പ്രദർശനത്തിനെത്തി മൂന്നാഴ്ച ഓടി ഹിറ്റ് പദവി നേടിയത് അക്കാലം വാർത്ത ആയിരുന്നു. മറിയ പ്രേതമായി എത്തിയ നിശീഥിനിയും 2003 ലെ വിജയചിത്രമായി. ദേവൻ നായകനായ ഈ ചിത്രത്തിൽ ചിത്ര പാടിയ പാട്ടുണ്ടായിരുന്നു. ഫോർട്ടുകൊച്ചി എന്ന ചിത്രത്തിൽ ഒരു ഐറ്റം നമ്പറും ഇതിനിടയിൽ മറിയ ചെയ്തു.
Also Read
ആരോഗ്യമുള്ള ശരീരത്തിന് ദിവസേന വ്യായാമം ചെയ്യുക ; മോഹൻലാലിന്റെ വീഡിയോ വൈറൽ
2002 ൽ കാതരയ്ക്കു ശേഷം താൻ അഭിനയിച്ച ഒരു ചിത്രം പോലും കണ്ടിട്ടില്ലെന്ന് പറയുന്ന മറിയ തന്റെ ചിത്രങ്ങളിലെ രംഗങ്ങളെല്ലാം പൂർണമനസ്സോടെ താൻ അഭിനയിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. 2003 ൽ ആസ്ട്രേലിയ സന്ദർശിച്ച മറിയ ഒന്നര മാസം യോഗ അഭ്യസിച്ചു പിന്നീടവർ സിനിമകളിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ വിവാഹം കഴിച്ച് ഭർത്താവും മക്കളുമായി ഓസ്ട്രേലിയയിലാണ് മരിയ താമസിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.