വേദനയുടെ നാളുകളാണ്, ഇത്തവണ വീട്ടിൽ ഓണമില്ലായിരുന്നു, അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനും കാരണം ഉണ്ട്: സങ്കടം പറഞ്ഞ് നടി അമ്പിളി ദേവി

1162

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമാണ് അമ്പിളി ദേവി. കലോൽസവ വേദിയിൽ നിന്നും സിനിമയിലെത്തിയ അമ്പിളി ദേവി നായികയായും സഹനടിയായും ഒക്കെ മിന്നി തിളങ്ങിയിരുന്നു. സിനിമയിൽ നിന്നും സീരിയലിലേക്ക് ചുവടുമാറ്റം നടത്തിയ നടി നിരവധി സൂപ്പർഹിറ്റ് പരമ്പരകളിലും വേഷമിട്ടു.

അതേ സമയം അമ്പിളി ദേവിയെ കുറിച്ചുള്ള വാർത്തകളായിരുന്നു ദിവങ്ങൾക്ക് മുൻപ് കേരളം വലിയ രീതിയിൽ ചർച്ച ചെയ്തത്. രണ്ടാം ഭർത്താവ് ആദിത്യൻ ജയനുമായി അമ്പിളി വേർപിരിഞ്ഞതും ഇരുവരും തമ്മിലുള്ള വഴക്കും ബഹളവും വലിയ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോൾ മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണെങ്കിലും ഓണം കാര്യമായി ആഘോഷിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അമ്പിളിയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെ കടന്ന് പോവുമ്പോഴായിരുന്നു രണ്ട് പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാവുന്നത്.

Advertisements

അതുകൊണ്ട് തന്നെ ഇത്തവണ വീട്ടിൽ ഓണമില്ലെന്ന് തുറന്നു പറയുകയാണ്. എന്റെ ടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അമ്പിളി ദേവിയുടെ തുറന്നു പറച്ചിൽ. ഇനി അഭിനയിക്കാൻ വരുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിനും നടി വ്യക്തത വരുത്തിയിരിക്കുകയാണ്. അഭിനയവും നൃത്തവുമാണ് എനിക്ക് അറിയാവുന്ന ജോലി. അഭിനയിക്കാൻ വേണ്ടി ഒന്ന് രണ്ട് ഓഫറുകൾ വന്നിരുന്നു.

Also Read
ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്വക്ക് നഷ്ടമായത് ഉമ്മയെയും ബാപ്പയെയും, ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ എന്ന് പറഞ്ഞ് കരഞ്ഞ് നഷ്‌വ, സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, സങ്കടം

പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ പോവാൻ പറ്റില്ല. കുഞ്ഞിനെയും ഒപ്പം കൂട്ടേണ്ടി വരും. കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി നോക്കേണ്ടത് കൊണ്ട് തൽകാലത്തേക്ക് കുറച്ച് കൂടി കാത്തിരിക്കാമെന്നാണ് വിചാരിക്കുന്നത്. മൂത്തമകൻ മൂന്നാം ക്ലാസിലാണ്. അവനിപ്പോൾ ഓൺലൈൻ ക്ലാസ് കൂടി തുടങ്ങിയതോടെ അടുത്തിരുന്ന് പറഞ്ഞ് കൊടുക്കേണ്ട സാഹചര്യമാണ്.

അതൊക്കെ കാരണമാണ് അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നതെന്നാണ് നടി പറയുന്നത്. ഇത്തവണ തനിക്ക് ഓണം ഇല്ലെന്നാണ് അമ്പിളി പറയുന്നത്. തന്റെ കുടുംബവുമായി ഏറ്റവും അടുത്ത് നിന്നിരുന്ന അച്ഛന്റെ സഹോദരനും അമ്മയുടെ സഹോദരനും മ, രി ച്ചത് കൊണ്ട് ഓണാഘോഷങ്ങൾ ഇല്ല. സെറ്റിലെ ഓണത്തെ കുറിച്ച് ചോദിച്ചാൽ ഇത്രയും കാലത്തിന് ഇടയ്ക്ക് ഒരു തവണ മാത്രമേ സെറ്റിൽ ആഘോഷിക്കേണ്ടതായി വന്നിട്ടുള്ളു. അത് സമയം എന്ന സീരിയലിൽ അഭിനയിക്കുമ്പോഴായിരുന്നു.

അന്ന് എല്ലാവരും സദ്യയൊക്കെ കഴിച്ച് ആഘോഷമായിരുന്നു. അന്ന് ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുകയാണെന്നും അമ്പിളി പറയുന്നു. ബാക്കി എല്ലാം കുടുംബത്തിന്റെ കൂടെയുള്ള ഓണം ആണ്. ഒരു കലാകാരി എന്ന നിലയിൽ തുടക്കം തൊട്ട് എല്ലാ സപ്പോർട്ടും സ്നേഹവും തന്ന് കൊണ്ടിരിക്കുന്നത് പ്രേക്ഷകരാണ്. ജീവിതത്തിൽ പല പ്രതിസന്ധിഘട്ടം ഉണ്ടായിട്ടും അവരുടെ ഒരു സഹോദരിയോ മകളോ ആയി ചേർത്ത് പിടിച്ചിട്ടുള്ള എനിക്ക് അറിയാത്ത ഒരുപാട് ആരാധകരുണ്ട്.

എല്ലാവരോടും സ്നേഹം മാത്രമേ എനിക്ക് പറയാനുള്ളു എന്ന് കൂടി പറഞ്ഞാണ് അമ്പിളിദേവി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. അതേ സമയം അമ്പിളി ദേവിയുടെ സംസാരം ആർക്കും ഇഷ്ട്ടപ്പെടുന്നതാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകർ. എന്തു കാര്യം ചോദിച്ചാലും നല്ല മറുപടി ആണ് അമ്പിളി പറയാറുള്ളത്. അത് മാത്രമല്ല പലർക്കും മാതൃകയാക്കാവുന്ന ചില സ്വഭാവ സവിശേഷതകൾ കൂടി നടിയ്ക്കുണ്ടെന്നും ആരാധകർ ചൂണ്ടി കാണിക്കുന്നു.അമ്പിളി ദേവിയെ എല്ലാവരും കണ്ടുപിടിക്കണം. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും എങ്ങനെ നേരിടണമെന്നും കാണിച്ച് തരുന്നു.

എന്തു സംഭവിച്ചാലും തോറ്റു കൊടുക്കില്ല എന്ന ഒരു മനോഭാവം നമുക്ക് ഉണ്ടായിരിക്കണം. തെറ്റും കുറ്റവും ഇല്ലാത്ത മനുഷ്യൻ ലോകത്തിലില്ല. തെറ്റ് സംഭവിച്ചാൽ തിരുത്താൻ ഒരു മനസ്സ് സന്തോഷത്തോടെ കാണിക്കണം. അതിൽ കുറ്റബോധത്തിന് ആവശ്യമില്ല. ദൈവം നമ്മുക്ക് എന്താ വെച്ചിരിക്കുന്നത് അത് വന്നേ ഭവിക്കും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

Also Read
കേരളത്തിലെ സർക്കാർ അംഗീകൃത കൊമേഡിയൻ താൻ മാത്രമാണ്, തനിക്ക് ശേഷം ആരും വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു: സുരാജ് വെഞ്ഞാറമ്മൂട്

സ്വയം ഏറ്റെടുക്കുക എല്ലാ വിധികളെ വിധിയെ തോൽപ്പിക്കുന്ന അതാണ് മനുഷ്യൻ മനുഷ്യമൃഗം ആകാൻ പാടില്ലെന്നും അഭിമുഖത്തിന് താഴെ കമന്റിലൂടെ ആരാധകർ പറയുന്നു. 2019 ൽ വലിയ വാർത്തകൾക്ക് ഇടനൽകി കൊണ്ടാണ് സീരിയൽ താരം ആദിത്യൻ ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു. ഫ്ളവേഴ്സിലെ സീത എന്ന സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരാവാൻ തീരുമാനിക്കുന്നത്.

ശേഷം രണ്ടാൾക്കെതിരെയും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അർജുൻ എന്നൊരു മകൻ ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവർക്കൊപ്പമായിരുന്നു. ണ്ട് ആൺമക്കൾക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്. അമ്പിൽുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആധാരമാക്കി വാർത്തകൾ വന്നു.

വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി.അമ്പിളിയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളായിരുന്നു ആദിത്യൻ പുറത്ത് വിട്ടത്. സിനിമയെക്കാളും അമ്പിളി തിളങ്ങിയത് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലായിരുന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ളതിനാൽ വൈകാതെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് തന്നെ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തിൽ നിന്നും അമ്പിളി ദേവി മാറി നിൽക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

Also Read
അതിന്റെ ആവശ്യം ഇല്ല, വളരെ കെയർഫുൾ ആണ് ഇപ്പോൾ, ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ട: തുറന്നു പറഞ്ഞ് ലക്ഷ്മി നായർ

Advertisement