മലയാളം മിനിക്രീർ പ്രേക്ഷകർക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിരവധി കുക്കറി ഷോകൾ ്‌വതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായർക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി നായർ വർക്ക് ചെയ്തിട്ടുണ്ട്.
പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായർ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായർ അതിലൂടെ തന്റെ ആരാധക രുമായി നിരന്തരം സംവദിക്കാറുമുണ്ട്. അതേസമയം, വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു.
അതിന്റെ കാരണം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. ലക്ഷ്മി നായരുടെ വാക്കുകൾ ഇങ്ങനെ: അഭിമുഖം വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. അക്കാര്യത്തിൽ വളരെ സെലക്ടീവാണ്. ഇപ്പോൾ നമ്മൾ കൊടുത്തത് പോലെ ആണെങ്കിൽ ഒക്കെ. ഇപ്പോഴത്തെ ട്രെൻഡ് നമ്മൾ പറയുന്നതിൽ നിന്നും കുറച്ച് ഭാഗം എടുത്തിട്ട് വാർത്തയാക്കുന്നത്. നമ്മുടെ പെർമിഷൻ ഇല്ലാതെ അതങ്ങ് സെലിബ്രേറ്റ് ചെയ്യും.
അതിന്റെ ആവശ്യം ഇല്ലല്ലോന്ന് പലപ്പോഴും തോന്നും. ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ടെന്നുള്ളതാണ്. അതുകൊണ്ട് വളരെ കെയർഫുൾ ആണ്. യൂട്യൂബ് തുടങ്ങുന്നതിന് മുൻപ് ഒരുപാട് വിമർശനങ്ങൾ എനിക്ക് കേൾക്കുന്നുണ്ടായിരുന്നു.
പക്ഷേ യൂട്യൂബ് തുടങ്ങിയതിന് ശേഷം അതിലൊരുപാട് മാറ്റം വന്നിട്ടുണ്ടെന്നതാണ്. ഞാൻ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആൾക്കാർ മനസിലാക്കി തുടങ്ങി. യൂട്യൂബ് സ്വന്തം ഫാമിലി പോലെയാണ് അവരെന്നെ സ്‌നേഹി ക്കുകയും എനിക്ക് തിരിച്ച് സ്നേഹിക്കാനുമൊക്കെ പറ്റുന്നുണ്ടെന്ന് ലക്ഷ്മി നായർ പറയുന്നു.