മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും മോഡലുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരമ്പരയിിൽ പങ്കെടുത്തതിന് ശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് ബഡായി ആര്യ എന്ന് പേര്് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുക്കവേ തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാൻ എന്ന് വിളിക്കാമെന്നും നടി സൂചിപ്പിച്ചിരുന്നു.
ആര്യ പറഞ്ഞ ജാൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പ്രശസ്ത നടൻ ശ്രീകാന്ത് മുരളിയുടെ പേര് അതിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനിൽ ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ് വൈറലായി. പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജാൻ എന്ന പേരിനെ പിന്തുടർന്നായിരുന്നു വാർത്തകളെല്ലാം.
എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വ്യക്തമാക്കി ശ്രീകാന്ത് തന്നെ രംഗത്ത് വന്നിരുന്നു. ഇതേ വിഷയത്തെ കുറിച്ച് താരം ഇപ്പോൾ വീണ്ടും തുറന്ന് സംസാരിക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിൽ ഒരാളാണ് ശ്രീകാന്ത് മുരളി. അതുകൊണ്ട് തന്നെ ആര്യ പറഞ്ഞ കാര്യങ്ങൾ ശ്രീകാന്തിലേക്ക് എത്താൻ അധികം താമസം ഉണ്ടായില്ല.
യഥാർഥത്തിൽ താനും ആര്യയും ഇതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലെന്ന് പറയുകയാണ് താരമിപ്പോൾ. തന്റെ പേരിലുള്ള വാർത്തകളെ കുറിച്ചും ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഹോം എന്ന സിനിമയെ കുറിച്ചും ശ്രീകാന്ത് തുറന്നു പറയുകയുണ്ടായി. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് ശ്രീകാന്ത് മുരളിയുടെ തുറന്നു പറച്ചിൽ.
ശ്രീകാന്ത് മുരളിയുടെ വാക്കുകൾ ഇങ്ങനെ:
ആര്യയുടെ വാർത്തയിൽ കാര്യങ്ങളൊന്നും കൈവിട്ട് പോയിട്ടില്ല. അതിൽ രസകരമായ കാര്യം സോഷ്യൽ മീഡിയയിൽ ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല. എനിക്കത് നിയമപരമായി പറായൻ അധികാരമില്ല. ഞാനത് ചെയ്യുകയുമില്ല. കാരണം അറനൂറളോം ടീം മെമ്പോഴ്സുള്ള വലിയൊരു പ്രോഗ്രാമാണത്. അതിലൊരു ഭാഗം മാത്രമാണ് ഞാൻ. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വങ്ങളുണ്ട്.
അതുമായി ബന്ധപ്പെട്ട് വന്ന വിവാദം ശരിക്കും ആ ഷോ യെ ഭയങ്കരമായി ഹെൽപ് ചെയ്തു. നെഗറ്റീവ് ആണെങ്കിലും എന്നെയും കുറേ പേർ അറിഞ്ഞു. അതിലേറ്റവും രസകരമായ കാര്യം ജീവിതത്തിൽ ഇതുവരെ ഞാനും ആര്യയും നേരിട്ട് കണ്ടിട്ടില്ല എന്നതാണ്. പതിനെട്ട് വയസ് മുതൽ ഞാനീ രംഗത്തുണ്ട്. ആ കാലം മുതലിങ്ങോട്ട് നടന്ന രസകരമായ സംഭവങ്ങളിൽ ഒന്നായിട്ടേ ഇതിനെയും കാണുന്നുള്ളു.
എല്ലാം ഞാൻ വളരെ കഷ്ടപ്പെട്ടും വളരെ ബുദ്ധിമുട്ടിയും നേടിയതാണ്. അത്രയും ശ്രമകരമായി നേടിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിലിരുന്ന് ഓരോ കാര്യത്തിനും എന്റേതായ ഉത്തരം പറയാൻ സാധിക്കുന്നത്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പോവാറുള്ളത്. അതിനിടയിലേക്കാണ് പ്രകൃതി കൊറോണ പോലൊരു പ്ലാനുമായി വരുന്നത്. രണ്ട് വർഷത്തെ ഗ്യാപ്പിലായിരിക്കും നേരത്തെ പ്ലാൻ ചെയ്തതൊക്കെ നടക്കുക. അഞ്ച് വർഷത്തേക്കുള്ള പ്ലാനുകൾ ഇപ്പോൾ എന്റെ മനസിലുണ്ടെന്നും ശ്രീകാന്ത് മുരളി പറയുന്നു.