ഓണസദ്യക്ക് മുന്നിലിരുന്ന് ഞങ്ങൾക്ക് ആരുമില്ലെന്ന് സങ്കടപ്പെട്ട് ലേഖ ശ്രീകുമാർ, നിങ്ങൾ ഒറ്റക്കല്ല, ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ടെന്ന് ആരാധകർ

10413

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളിളുടെ പ്രിയപ്പട്ട സംഗീത സംവിധായകനും ഇഷ്ട ഗായകനുമാറിയ കലാകാരനാണ് എംജി ശ്രീകുമാർ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സ്വരത്തിൽ പാടാനുള്ള എംജി ശ്രീകുമാറിന്റെ കഴിവ് തുടക്കകാലത്ത് അദ്ദേഹത്തെ തെല്ലൊന്നുമല്ല സഹായിച്ചത്.

തലമുറ വ്യത്യാസമില്ലാതെയാണ് എംജിയുടെ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തിന്റെ പുതിയ പാട്ടുകൾക്കൊപ്പം പഴയ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. സൂപ്പർ താരങ്ങൾക്ക് വേണ്ടിയും യുവ താരങ്ങൾക്കും വേണ്ടിയും യുവതാരങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങളിലൊന്നാണ് എംജി ശ്രീകുമാറിന്റേത്.

Advertisements

Also Read
ജീവിതത്തിൽ ഇതുവരെ ആര്യയും ഞാനും നേരിൽ കണ്ടിട്ടില്ല, ആര്യയുടെ കാമുകനെന്ന് പറയുന്ന ജാൻ ഞാനല്ല; തുറന്നു പറഞ്ഞ് ശ്രീകാന്ത് മുരളി

അവതാരകനായും ജഡ്ജായും ഒക്കെ മിനിസ്‌ക്രീനിലും സജീവമാണ് എംജി. എംജി ശ്രീകുമാറിനെ പോലെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയ സജീവമാണ് ലേഖ. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. പാചക വീഡിയോയുമായി ലേഖ എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോകൾക്ക് ലഭിക്കുന്നത്.

ഇപ്പോഴിത തങ്ങളുടെ ഓണം വിശേഷം പങ്കുവെയ്ക്കുകയാണ് ലേഖയും എംജി ശ്രീകുമാറും. യുട്യൂബ് ചാനലിലൂടെയാണ് ഓണം വിശേഷം പങ്കുവെച്ചെത്തിയത്. തങ്ങൾ രണ്ടാളും മാത്രമുള്ള ഓണമാണെന്നാണ് ലേഖ പറയുന്നത്. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സദ്യയാണ് ലേഖ വിളമ്പിയിരിക്കുന്നത്. പച്ചക്കറി വിഭവങ്ങളായിരുന്നു ഇവരുടെ ഓണസദ്യയിലുളളത്. തോരൻ ഒഴിക സദ്യയുടെ മിക്ക വിഭവങ്ങളും ഉണ്ടായിരുന്നു.

ഇന്നലെ മുതലുള്ള തയ്യാറെടപ്പാണെന്ന് എംജിയും ഭാര്യയുടെ സദ്യയെ കുറിച്ച് പറഞ്ഞു. എംജിയുടെ പ്രിയപ്പെട്ട പായസമായ പാലടയും ലേഖ തയ്യാറാക്കിയിരുന്നു. പ്രേക്ഷകർക്ക് വേണ്ടി ഒരു ഓണം സ്‌പെഷ്യൽ ഗാനവും എംജി ശ്രീകുമാർ ആലപിച്ചിരുന്നു. കൂടാതെ പ്രേക്ഷകരുടെ ഓണവിശേഷവും ലേഖ ചോദിക്കുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഇത് പോലെ തന്നെ മുന്നോട്ടും സന്തോഷമായി ഇരിക്കട്ടെ എന്നാണ് പ്രേക്ഷകർ അധികം പേരും പറയുന്നത്. കൂടാതെ ഇരുവരുടേയും പരസ്പരമുളള സ്‌നേഹത്തെ കുറിച്ചും ആരാധകർ വാചാലരവുന്നുണ്ട്. നിങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സ്‌നേഹമാണ് എന്റെ മനസ്സ് നിറച്ചത്, ചേച്ചി സൂപ്പർ. രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യം നന്മകൾ,ചേച്ചിക്കും സാറിനും ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രർത്ഥിക്കുന്നു എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുവാനും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

Also Read
ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്വക്ക് നഷ്ടമായത് ഉമ്മയെയും ബാപ്പയെയും, ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ എന്ന് പറഞ്ഞ് കരഞ്ഞ് നഷ്‌വ, സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, സങ്കടം

പങ്കാളികൾ തമ്മിലുള്ള ഐക്യം ഏറ്റവും വലിയ കാര്യമാണ്, ഏതൊരു ആഘോഷവും ആഘോഷിക്കാൻ നമ്മുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക ഒരു ഭാഗ്യം തന്നെയാണ്, സദ്യയും സാറിന്റെ പാട്ടും വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചിക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു. എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടാതെ വീഡിയോയിൽ ലേഖ പറഞ്ഞ ഒരു വാക്ക് പ്രേക്ഷകരെ സങ്കടപ്പെടുത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ ഓണവിശേഷം ചോദിക്കുന്നതിനോടൊപ്പം തങ്ങൾക്ക് ആരുമില്ലെന്നും അച്ഛനും അമ്മയുമില്ല. ഞങ്ങൾ മാത്രമാണ് എന്ന് ലേഖ പറഞ്ഞിരുന്നു. ഇത് പ്രേക്ഷകരെ സങ്കടത്തിലാക്കിയിരുന്നു. നിങ്ങൾ ഒറ്റയ്ക്ക് അല്ലായെന്നും ഞങ്ങൾ എല്ലാവരും ഉണ്ടെനനാണ് പ്രേക്ഷകർ പറയുന്നത്. ആരും ഇല്ല പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേര് ഉണ്ട് പ്രാർത്ഥിക്കാം ചേച്ചി എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.

ചേച്ചി എല്ലാവരും കൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ്, ഒരിക്കലും നിങ്ങൾ ഒറ്റക്കല്ല, ആരും ഇല്ലന്ന് പറയല്ലേ. ഞങ്ങളൊക്കെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തില്ലല്ലോ കാര്യം. വീട്ടിലുള്ളവർ തമ്മിൽ ഒരുപാട് സ്‌നേഹം ഐക്ക്യം അതാണ് വേണ്ടത്. അതുണ്ടല്ലോ. ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ. എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ തങ്ങളുടെ ഓണത്തെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്.

ഭക്ഷണവും വീഡിയോയും സൂപ്പർ ആയിരുന്നു എന്നാൽ ഇല ഇട്ടത് തിരിഞ്ഞു പോയെന്നും ആരാധകർ രസകരമായി പറയുന്നുണ്ട്. കൂടാതെ ഇവരുടെ വസ്ത്ര ധാരണത്തെ കുറിച്ചും മികച്ച കമന്റുകളാണ് വരുന്നത്. നേരത്തെ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ കുട്ടികാലത്തെ ഓണത്തിനെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞിരുന്നു. ഓണത്തിന് അച്ഛന്റെ വീടായ ഹരിപ്പാട്ട് എല്ലാവരും ഒത്തുകൂടുമെന്നാണ് കിട്ടിക്കാലത്തെ ഓണത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് എംജി ശ്രീകുമാർ പറഞ്ഞത്.

Also Read
ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്വക്ക് നഷ്ടമായത് ഉമ്മയെയും ബാപ്പയെയും, ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ എന്ന് പറഞ്ഞ് കരഞ്ഞ് നഷ്‌വ, സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, സങ്കടം

കുട്ടിക്കാലത്തെ ഓണമാണ് ഒരുപാട് ഗൃഹാതുരത്വം തരുന്നത് . അച്ഛന്റെ നാടായ ഹരിപ്പാടാണ് ഞങ്ങളെല്ലം കൂടി കൊണ്ടിരുന്നത്. അമ്മയുടെ വീട് അമ്പലപ്പുഴയാണ്. എന്റെ രണ്ടാം വയസിലാണ് തിരുവനന്തപുരത്ത് വന്നത്. ഓണം സമയത്ത് എല്ലാവരും കൂടെ ഹരിപ്പാട് കൂടുമായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഉണ്ടാകും. കളിക്കൂട്ടുകാരായി അന്ന് കുറെ പടകളുണ്ട്. പൂപ്പറിക്കാൻ പോയതും പൂക്കളം ഇട്ടതുമൊക്കെ ഇപ്പോഴും ഓർക്കുന്നു എന്നും എംജി ശ്രീകുമാർ പറഞ്ഞിരുന്നു.

Advertisement