മിനിസ്ക്രീൻ പ്രേക്ഷകർക്ക് കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലൂടെ സുപരിചിതയായ മുഖമാണ് അവതാരക മീര അനിൽ. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മീര അനിൽ മാറുകയും ചെയ്തിരുന്നു.
ലോക്ഡൗണ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്തിടെയാണ് മീര വിവാഹിതയായത് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. എന്നാൽ ഇപ്പോൾ വിവാഹത്തിന് ശേഷമുളള ആദ്യ ഒണത്തിന്റെ ആവേശത്തിലാണ് മീര.
അതേ സമയം താരം തന്റെ ഓണം വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് മീര അനിൽ അപ്പോൾ.
എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സ്കൂളിൽ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു. ഒളിമ്പിക്സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ.
കഴിഞ്ഞ കൊല്ലത്തെ കണക്ക് തീർക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവർക്കും. അന്ന് അടുത്ത കാല്സിലെ ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെൻ കണ്ട് ഞങ്ങൾക്ക് അസൂയ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അതിനായി അവരുടെ ക്ലാസിൽ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങൾക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം. എന്നാൽ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത്. പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങൾ വിജയം ആഘോഷിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞതും എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് ഞങ്ങളെ തോൽപ്പിക്കാനായി എതിർ ക്ലാസുകാർ ഞങ്ങളുടെ പൂക്കളിൽ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്. എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി. പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. 20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ വിവാഹങ്ങളിൽ ഒന്നായിരുന്നു മീരയുടേത്. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. തുടർന്നുള്ള വാഹ ചിത്രങ്ങളു വീഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.ഇക്കൊല്ലത്തെ മീരയുടെ ഓണത്തിന് വിവാഹ ശേഷമുള്ള മീരയുടെ ആദ്യ ഓണം എന്ന പ്രത്യേകത കൂടിയുള്ളതാണ്.