‘നെഞ്ചോട് വിനാ’ എത്തി; പൃഥ്വിരാജിന്റൈ ബ്രദേഴ്സ് ഡേയിൽ ധനുഷ് എഴുതി, ആലപിച്ച പാട്ട് വൈറൽ

30

യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയിൽ ധനുഷ് എഴുതി, ആലപിച്ച ഒരു ഗാനമുണ്ട്. നെഞ്ചോട് വിനാ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ധനുഷിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. ധനുഷിനൊപ്പം 4 മ്യൂസിക്സിലെ ബിബി മാത്യുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്.

Advertisements

ഐശ്വര്യലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൽഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളിൽ എത്തുന്നു. കോമഡിയും ആക്ഷനും റൊമാൻസും ചേർന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഓണത്തിന് തീയേറ്ററുകളിൽ.

Advertisement