ഏറെക്കാലമായി മലയാളം സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന നടിയാണ് വീണാ നായർ.
ബിഗ് ബോസ് മലയാള രണ്ടാം സീസണിൽ പങ്കെടുത്തതോടെയാണ് വീണ നായരെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്.
നേരത്തെ സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്നെങ്കിലും താരം ശ്രദ്ധിക്കപെട്ട് തുടങ്ങിയത് വെള്ളിമൂങ്ങ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്. ബിഗ്ബോസ് താരത്തിന് കൂടുതൽ ജനപ്രീതി നേടി കൊടുത്തു എങ്കിലും പുറത്ത് വലിയ വിമർശനങ്ങളാണ് നടിയെ കാത്തിരുന്നത്.
ബിഗ്ബോസ് മത്സരത്തിന് ശേഷം വ്യാപകമായ സൈബർ ആ ക്ര മ ണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോൾ ആണ് വീണ നായർ വിവാഹമോചിത ആയെന്ന വാർത്തകൾ പുറത്ത് വരുന്നത്. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ വിലയിരുത്തി കൊണ്ടാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ആളുകൾ എത്തിയത്.
എന്നാൽ കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാൽ അതിൽ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായർ ഇപ്പോൾ. പ്രചരിക്കുന്നത് പോലെ താൻ ഇതുവരെ വിവാഹ മോചിത ആയിട്ടില്ലെന്നാണ് വീണ നായർ പറയുന്നത്. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു വീണ നായർ.
പരിപാടിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ വീണയുടെ പേരിൽ പ്രചരിക്കുന്ന പുതിയ വാർത്തകളെ പറ്റിയാണ് അവതാരകൻ ചോദിച്ചത്. അതിന് നടി വ്യക്തമായ മറുപടി പറയുകയും ചെയ്തു.വീണാ നായർ വിവാഹ മോചിത ആയെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശരിക്കും വിവാഹ മോചിത ആയോ എന്നാണ് അവതാരകൻ ചോദിച്ചത്.
ശരിക്കും ഞങ്ങൾ വിവാഹ മോചിതർ ആയിട്ടില്ലെന്നാണ് വീണ പറയുന്നത്. പക്ഷേ ഇവരെല്ലാവരും ചേർന്ന് എന്നെ വിവാഹമോചിത ആക്കി. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങൾ. അതേയുള്ളൂ. ബാക്കിയൊക്കെ സോഷ്യൽ മീഡിയ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ഞാൻ ഷോ യിലേക്ക് വരുന്നത് അറിഞ്ഞപ്പോൾ ഇതൊക്കെ ചോദിക്കുമെന്ന് ഭർത്താവ് പറഞ്ഞിരുന്നു.
അതിന് നമ്മൾ പിരിഞ്ഞിട്ടില്ലല്ലോ എന്ന് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വീണ സൂചിപ്പിച്ചു.
പറ്റുമെങ്കിൽ നിങ്ങൾ ഒന്നിച്ച് തന്നെ പോവണം. എല്ലാവർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമല്ലോന്ന് അവതാരകനും വീണയോട് പറയുന്നു. രണ്ടാളും കൂടി അങ്ങ് ഒന്നിച്ചിട്ട് എല്ലാവരെയും അമ്പരപ്പിക്കണമെന്ന ഉപദേശവും ശ്രീകണ്ഠൻ നായർ നൽകി.
ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ ചോദിക്കാനായി ഒത്തിരി പേർ വിളിക്കാറുണ്ട്. പക്ഷേ അതൊന്നും ഞാൻ എടുക്കാറില്ല. എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവരോടൊന്നും എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യൽ മീഡിയയിൽ നമ്മൾ പറയാൻ ഉദ്ദേശിച്ചതോ നമ്മൾ പറഞ്ഞതോ ആയിരിക്കില്ല. എന്തും വളച്ചൊടിക്കുകയാണ്.
ഒരു സ്റ്റോറി ഇട്ടാൽ പോലും അത് വേറൊരു രീതിയിലാണ് വരുന്നത്. അതുകൊണ്ടാണ് ആർക്കും മറുപടി കൊടുക്കാത്തതെന്നാണ് വീണ വ്യക്തമാക്കുന്നത്. അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവർ പ്രതികരിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ ഇൻഡസ്ട്രിയിലുണ്ടെന്ന് കൂടുതൽ ആളുകൾ അറിഞ്ഞില്ലേ, അത്രയും മതിയെന്നും വീണാ നായർ പറയുന്നു.