മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി സോനു സതീഷ്. നർത്തകിയും അവതാരകയും ഒക്കെയായി സോനു മലയാളികൾക്ക് മുന്നിലെത്തിയ താരത്തിന് ആരാധകരും ഏറെയാണ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു.
ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിതയാകുന്നത്.
2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ സോനു തന്റെ പുതിയ വിശേഷം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന ക്യാപ്ഷനോടെ ആണ് സോനു സന്തോഷം പങ്കുവച്ചിരിക്കുന്നത്.
മഞ്ഞ ഫ്രോക്കണിഞ്ഞ് പ്രിയതമനോട് ചേർന്നുനിന്നുള്ള ചിത്രങ്ങളും സോനു പോസ്റ്റ് ചെയ്തിരുന്നു തന്റെ കുടുംബ വിശേഷങ്ങളെല്ലാം പൊതുവേ സോനു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
അമ്മയാണെന്ന സന്തോഷത്തിനൊപ്പമാണ് തന്റെ മെറ്റേണിറ്റി ഫോട്ടോസും താരം പുറത്തുവിട്ടിരിക്കുന്നത്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സുമംഗലി ഭവയിലായിരുന്നു ഒടുവിലായി സോനു അഭിനയിച്ചത്. ഭാര്യ എന്ന സീരിയലിലൂടെ ആയിരുന്നു സോനു പ്രേക്ഷകരുടെ മനം കവർന്നത്.
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും സോനു ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സോനുവിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും നന്നായി ഇരിക്കട്ടേ എന്നായിരുന്നു എല്ലാവരുടേയും ആശംസ. സോനുവിന്റെ മെറ്റേണിറ്റി ഷൂട്ടും അതി മനോഹരമായിരിക്കുന്നു എന്നും കമന്റുകളുണ്ട്.