മറ്റൊരു പെൺകുട്ടിയെയും എന്നെയും ഒരുപോലെ പ്രേമിക്കാൻ എന്റെ കാമുകന് സാധിക്കുമെങ്കിൽ എനിക്ക് അത് പ്രശ്‌നമല്ല; അനാർക്കലി മരയ്ക്കാർ പറയുന്നു

158

വിനീത് ശ്രീനിവാസൻ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി നിർമ്മിച്ച ചിത്രം ആയിരുന്നു ആനന്ദം. ഗണേശ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മികച്ച വിജയം ആയിരുന്നു നേടിയെടുത്തത്.

ഈ ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താര സുന്ദരിയാണ് നടി അനാർക്കലി മരയ്ക്കാർ. ആനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാളെ ഒരു പിടി സിനിമകളിലെ മികച്ച വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി അനാർക്കലി മരിക്കാർ മാറി.

Advertisements

ആനന്ദത്തിന് പിന്നാലെ എത്തിയ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനാർക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

അടുത്തിടെ ബ്രേക്കപ്പിനെപ്പറ്റി അനാർക്കലി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാൻ ഇഷ്ടമില്ലെന്നാണ് അനാർക്കലി പറയുന്നത്.

Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…

സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആൺകുട്ടികൾ അ ക്ര മാ സക്തർ ആകുമെന്നും താൻ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാർക്കലി മരയ്ക്കാർ പറയുന്നു.
അന്ന് കാമുകൻ തന്നെ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

സൂക്ഷിച്ച് പ്രേമിക്കണം എന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവർ കൂട്ടിച്ചേർത്തു. കാമുകനു വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാർക്കലി പറയുന്നു.

എന്നാൽ പീന്നിട് അതിൽ നിന്ന് പുറത്ത് വന്നെന്നും ഇപ്പോൾ താൻ ഒന്നു കൂടി ചിന്തിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ വസ്ത്ര ധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ഓകെ ബൈ എന്നു താൻ പറയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

താൻ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാർക്കലി, മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോൾ പ്രേമമുണ്ടെന്നും. കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരു പോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അനാർക്കലി പറഞ്ഞു.

തന്റെ പിതാവ് രണ്ടാം വിവാഹം ചെയ്തതിന് വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളായി വരുന്നു. ഇത് സാധാരണമായ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനതിൽ സന്തോഷിക്കുന്നു. എന്റെ വാപ്പയും ഉമ്മയും ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുകയാണ്.

Also Read
വിവാഹ ബന്ധം വേർപെടുത്തി എങ്കിലും ഇപ്പോഴും ഞാൻ അവൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്, കാവേരിയുടെ മുൻ ഭർത്താവ് പറഞ്ഞത് കേട്ടോ

മുപ്പത് വർഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരു വർഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്. വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെ വാപ്പ തന്നെ തനിക്ക് ചേർന്ന ആളെ കണ്ടെത്തി, വിവാഹിതനായി. അതാണ് ഉണ്ടായതെന്ന് അനാർക്കലി പറഞ്ഞു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ താരമാണ് അനാർക്കലി . ആനന്ദത്തിലൂടെയായിരുന്നു അനാർക്കലിയുടെ അരങ്ങേറ്റം.പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു.

പക്ഷെ 2019 ൽ ഇറങ്ങിയ ഉയരെ വലിയ വിജയമായി മാറി. ചിത്രത്തിലെ പ്രകടനും ശ്രദ്ധിക്കപ്പെട്ടു. അനാർക്കലി മരയ്ക്കാരുടെ സഹോദരി ലക്ഷ്മി മരയ്ക്കാർ ബാലതാരമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ നമ്പർ വൺ സ്‌നേഹ തീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Also Read
എല്ലാ സീനുകളും ഒറിജിനൽ ആണ്, കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, ആ കാലുകളും എന്റേതാണ്, എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്: തുറന്നു പറഞ്ഞ് സ്വാസിക

Advertisement