മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് ബാല താരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറ സാന്നിധ്യമായ താരമാണ് പ്രകൃതി എന്ന അനുശ്രീ. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.
ടെലിവിഷൻ സീരിയലുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരം കൂടിയാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു അനുശ്രിയുടെ തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി.
പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം.
Also Read
ജീവിതം വിലപ്പെട്ടതും ദുർബലവും, ഒന്നു മാറി നിൽക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി, നിരാശരായി ആരാധകർ
അതേ സമയം ഒന്നുരണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം രഹസ്യമായി നടന്നത്. സീരിയൽ ക്യാമറാമാൻ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. പ്രണയിത്തിലായിരുന്ന ഇരുവരും രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു. വിവാഹശേഷം ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആണ് ആരാധകർ വിവരം അറിയിന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ് വിഷാണു.
ഇപ്പോഴിതാ വിവാഹ ശേഷമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് അനുശ്രീ. പോസിറ്റീവ് ആയിരിക്കുമ്പോഴും നെഗറ്റീവ് കമൻസ് വരാറുണ്ട്. വിവാഹം കഴിഞ്ഞിട്ടുള്ള കാര്യങ്ങളിലും നെഗറ്റീവ് ഉണ്ടായിരുന്നു. അമ്മയെ എനിക്ക് മിസ്സ് ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നു.
അതിന് കുറേ നെഗറ്റീവ് കമൻസ് വന്നിരുന്നു. അമ്മയോട് സ്നേഹമില്ലാത്തത് കൊണ്ടല്ല അങ്ങനെ പറഞ്ഞത്. എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. പകുതി ഫീലിംഗ്സ് അവിടെ മാറി എപ്പോഴും കൂടെയുണ്ടാവാറുണ്ട് ഭർത്താവ്. നന്നായി കെയർ ചെയ്യുന്നയാളാണ്.
അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോയെന്നായിരുന്നു അന്ന് ചോദിച്ചത്. പോസിറ്റീവായാണ് മറുപടി കൊടുത്തത്.
അമ്മയ്ക്ക് ഇപ്പോൾ ദേഷ്യമൊന്നുമില്ല. വീട്ടിൽ വന്നോളാനൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ പോയി അമ്മയെ കാണാറുണ്ട്. കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കാറുണ്ട്. എപ്പോഴാണ് വിഷ്ണുവിനെ അസപ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു.
ഉടനെ കാണും, ഇപ്പോൾ എനിക്ക് അതിന് പറ്റുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. അച്ഛൻ നേരത്തെ തന്നെ അസപ്റ്റ് ചെയ്തിട്ടുണ്ട്. ഭയങ്കര കെയറിംഗാണ് വിഷ്ണു അത് ഞാൻ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. എപ്പോഴും നമ്മളുടെ കൂടെയുള്ള, നന്നായി കെയർ ചെയ്യുന്ന ഭർത്താവിനെയല്ലേ എല്ലാവരും ആഗ്രഹിക്കുക. വിവാഹം കഴിഞ്ഞതോടെ വിഷ്ണുവിന്റെ ജീവിതത്തിലും മാറ്റങ്ങളുണ്ടായിരുന്നു.
വീട്ടുകാരും ആ മാറ്റത്തിൽ സന്തോഷത്തിലാണ്. മുൻപ് വർക്ക് കഴിഞ്ഞാൽ മുഴുവൻ സമയവും ഫ്രണ്ട്സിന്റെ കൂടെയാണ്. ഇപ്പോൾ ഫ്രണ്ട്സിന്റെ കൂടെ പോവുമ്പോൾ എന്നേം കൂടെ കൊണ്ടുപോവും. അമ്മ വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല. അവരുടെ മുന്നിൽ വെച്ച് വഴക്കിട്ടാലും ഇടപെടാറില്ല. നിങ്ങളായി നിങ്ങളുടെ പാടായി എന്നാണ് അമ്മ പറയാറുള്ളതെന്നും അനുശ്രീ പറയുന്നു.