ജീവിതം വിലപ്പെട്ടതും ദുർബലവും, ഒന്നു മാറി നിൽക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി, നിരാശരായി ആരാധകർ

81

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപിടി മലയാള സിനിമകളിലുംചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.

Advertisements

അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടി തമിഴിലടക്കം നായികയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാലിപ്പോൾ താൻ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന് പറഞ്ഞ നടിയുടെ വാക്കുകൾ ആരാധകരെയും നിരാശയിലാക്കിരിക്കുകയാണ്. നിക്കി ബാനസിന്റെ വാക്കുകൾ പോസ്റ്റ് ചെയ്താണ് നടി എത്തിയിരിക്കുന്നത്.

Also Read
തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ശ്രീവിദ്യയുമായി കമൽഹാൻ അന്ന് പ്രണയത്തിലായി, വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

വേഗത കുറയുന്നു. എല്ലാം താഴേക്ക്. നിങ്ങളുടെ കലണ്ടറും. നിങ്ങൾ ഏറ്റെടുത്ത നീണ്ട കാര്യങ്ങളും പോസ് ചെയ്തു വെക്കുക. ലളിതമായി ഇരിക്കാൻ ഒന്നോപത്തോ മിനിട്ട് നേരം എടുക്കുക. ഇപ്പോൾ ഇവിടെ ഇതാണ് ജീവിതം എന്ന് ഓർമിയ്ക്കുക. നിങ്ങൾ ചെയ്യുന്നതല്ലാം ചെയ്യാൻ അനുവദിയ്ക്കുന്ന അവിശ്വസിനീയമായ ശരീരത്തെയും ഹൃദയമിടിപ്പിനെയും ഒരിക്കൽ കൂടെ പരിചയപ്പെടുത്തുക.

ജീവിതം വിലപ്പെട്ടതും ദുർബലവുമാണെന്നും അതിനാൽ സ്‌നേഹത്തിൽ ജീവിക്കണം എന്നും ഓർമിക്കുക. നിങ്ങളുടെ ജീവിത യാത്രയിൽ എന്താണോ സംഭവിക്കുന്നത്. അല്ലെങ്കിൽ എവിടെയാണോ സംഭവിക്കുന്നത്. അതെല്ലാം സംഭവിക്കേണ്ടത് തന്നെയാണ് എന്ന നിക്കി ബാസനിന്റെ വാക്കുകളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ചത്.

അതേ സമയം സോഷ്യൽ മീഡിയയിൽ നിന്നും താൻ അവധി എടുക്കുകയാണെന്നും കുറച്ച് കഴിയുമ്പോൾ നിങ്ങളെ എല്ലാവരെയും വീണ്ടും കാണാമെന്നും ക്യാപ്ഷനിൽ നടി പറയുന്നു. എന്തിനാണ് ഐശ്വര്യ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ചോദിക്കുകയാണ് ആരാധകർ.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പല്ല ഞാൻ, അത്തരം പ്രചരണങ്ങൾ തെറ്റാണ്: തുറന്നു പറഞ്ഞ് ടിനി ടോം

സിനിമകൾ ഇല്ലാത്തത് കൊണ്ടാണോ മറ്റെന്തെങ്കിലും പരിപാടികൾ ഉണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, ആക്ഷൻ (തമിഴ്) എന്നവയാണ് ഐശ്വര്യ ലക്്ഷ്മി അഭിനയിച്ച് പുറത്തിറങ്ങിയ പ്രധാന സിനിമകൾ.

കാണക്കാണെ, ജഗമേ തന്തിരം (തമിഴ്), പൊന്നിയൻ ശെൽവൻ (തമിഴ്) തുടങ്ങിയ സിനിമകളാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ളത്, കൂടാതെ ഒരു പിടി ചിത്രങ്ങൾ കൂടി താരത്തിന്റേതായി മലയാളത്തിലും തമിഴിലും ഒരുങ്ങുന്നുണ്ട്.

Advertisement