സുപ്രിയ്ക്കും എനിക്കും അല്ലിക്കും നിങ്ങൾ എല്ലാമാണ് ദുൽഖർ, കുഞ്ഞിക്കയെ കുറിച്ച് ഹൃദയം തൊട്ട് പൃഥ്വിരാജ്

70

ഇന്ത്യൻ സിനിമയിലെ യുവ സൂപ്പർതാരവും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും ആണ് നടൻ ദുൽഖർ സൽമാൻ. ഒരു പുതുമുഖ സംവിധായകന്റെ ചെറിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറി തകർപ്പൻ വിജയം സമ്മാനിച്ച് മലയാളികളെ ഞെട്ടിച്ച ദുൽഖർ ഇപ്പോഴും ആ ജൈത്രയാത്ര തുടരുകയാണ്.

2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം നായകനായി നിരവധി സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം സിനിമാ ആരാധകർക്ക് കാഴ്ചവെച്ചിരിക്കുന്നത്.

Advertisements

അതേ സമയം മമ്മൂട്ടിയും ദുൽഖർ സൽമാനും സിനിമകളിൽ നിറഞ്ഞ് നിൽക്കുകയാണെങ്കിലും വാപ്പച്ചിയും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ദുൽഖർ സമൂഹമാധ്യമങ്ങളിൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും മറ്റു പങ്കു വയ്ക്കാറുമുണ്ട്.

Also Read
ഒരുപാട് കഷ്ടപ്പെട്ട് ജയൻ ഉണ്ടാക്കി എടുത്ത പൈസ ഒരു നടിയുടെ കൈയിലായി പോയി, ആ നടിയാണ് ജയന്റെ പൈസ മുഴുവൻ കൊണ്ട് പോയത്; വെളിപ്പെടുത്തൽ

ദുൽഖറിന്റെ പോസ്റ്റുകളിലൂടെ മകൾ കുഞ്ഞു മറിയത്തോടുള്ള ഇഷ്ടം ആരാധകർക്ക് എല്ലാം അറിയാവുന്നതുമാണ്. അത്തരം ചിത്രങ്ങൾ ആരാധകരുടെ സ്നേഹവും ശ്രദ്ധയും പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ ജൂലൈ 28ന് തന്റെ 35ാം പിറന്നാളിന്റെ നിറവിലാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരും സഹതാരങ്ങളുംെ സുഹൃത്തുക്കളും അടക്കമുള്ളവർ ദുൽഖറിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്. സിനിമാലോകം. പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ജയസൂര്യ, നസ്രിയ തുടങ്ങി നിരവധി താരങ്ങൾ രാവിലെ തന്നെ

എനിക്കും അല്ലിക്കും സുപ്രിയ്ക്കും സുഹൃത്തിനെ കാൾ അപ്പുറമാണ് ദുൽഖർ എന്നാണ് പൃഥ്വിരാജ് പറയുന്നത്.ഏറ്റവും കൂളായതും മനോഹരവുമായ വ്യക്തിത്വത്തമുള്ള ആളുമാണ്. നിങ്ങൾ അർഹിക്കുന്നതാണ് ഓരോ വിജയവും എന്നും പൃഥ്വിരാജ് എഴുതുന്നു. സിനിമയോട് എത്ര പാഷണേറ്റാണ് നിങ്ങൾ എന്ന് എനിക്ക് അറിയാം.

Also Read
ഞാൻ ഏറെ പ്രണയിച്ച ആൾ എന്നെ കെട്ടാൻ ചോദിച്ചത് കൂറ്റൻ സ്ത്രീധനം; മുൻ കാമുകന്റെ വിവാഹാലോചന മുടങ്ങിയതിനെ പറ്റി സൂര്യ ജെ മേനോൻ

ബിഗ് എം സർനേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങൾ എടുക്കുന്നത്. കുടുംബവും നമ്മുടെ കൊച്ചു പെൺകുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‌നേഹം ദുൽഖർ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

Advertisement